തിരുവനന്തപുരം: വർക്കലയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. വർക്കല ടൗണിൽ പ്രവർത്തിക്കുന്ന പ്രധാന ബാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
വർക്കല പാർക്ക് ഇന്റർനാഷണൽ, എലിഫന്റ് ഈറ്ററി, നടയ്‌ക്കാമുക്ക് അഖിൽ നാടൻ തട്ടുകട, റിച്ചീസ് റസ്റ്റോറന്റ്, കൈരളി ഫാമിലി റസ്റ്റോറന്റ്, മൈതാനത്ത് പ്രവർത്തിക്കുന്ന ബി 13 റസ്റ്റോറന്റ്, റെയിൽവേ സ്‌റ്റേഷന് സമീപമുള്ള അറേബ്യൻ സൂഫി മന്തി ഹോട്ടൽ, ശ്രീ പത്മം റസ്റ്റോറന്റ്, വല്ലഭൻ റസ്‌റ്റോറന്റ്, പാപനാശം ഷെഫ് മാസ്റ്റർ തട്ടുക്കട തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.
ഹോട്ടലുകളിൽ നിന്നും പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം അടങ്ങിയിട്ടുള്ള പേപ്പറുകളും കണ്ടെടുത്തെന്നും സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.