'തിരികെ സ്‌കൂളിൽ' എത്തിയില്ലെങ്കിൽ ലോണുമില്ല, ആനുകൂല്യങ്ങളും തരില്ല: പാലക്കാട്ടെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസ്; ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തിരികെ സ്‌കൂളിൽ’ എത്തിയില്ലെങ്കിൽ ലോണുമില്ല, ആനുകൂല്യങ്ങളും തരില്ല: പാലക്കാട്ടെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസ്; ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 12:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിന്റേതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി നേരിട്ടത്. സിഡിഎസ് ചെയർപേഴ്‌സണും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ പ്രസന്നയാണ് വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്.

സ്‌കൂളിലെത്തിയില്ലെങ്കിൽ ലോണിനും മറ്റ് ആനുകൂല്യങ്ങൾക്കും വരുമ്പോൾ പരിഗണിക്കില്ലെന്നും ക്ലാസിൽ വരാത്തവരെ നോട്ട് ചെയ്ത് വെയ്‌ക്കുമെന്നും ബാങ്കിൽ ലോണിന് വരുമ്പോൾ ഒപ്പിട്ട് തരില്ലെന്നും സിഡിഎസ് ഭീഷണിപ്പെടുത്തി. എന്നാൽ കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ്പിൽ സാധാരണ മട്ടിൽ അയച്ച സന്ദേശം മാത്രമാണെന്നും ഒരാളെയും ഭീഷണിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിഡിഎസ് ചെയർപേഴ്സന്റെ വിശദീകരണം.

സംഭവത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ ഭീഷണിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി സിപിഎമ്മിന്റെ പാർട്ടി പരിപാടികളിൽ ഉൾപെടെ പങ്കെടുപ്പിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ മാസം ഒന്ന് മുതൽ ഡിസംബർ 10 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

‘തിരികെ സ്‌കൂളിൽ’ പരിപാടിക്കായി സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്‌കൂളുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ സിഡിഎസിന് കീഴിലുമുള്ള വിദ്യാലയങ്ങളിലാകും കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കുക. അവധി ദിനത്തിലാണ് ക്ലാസുകൾ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം.

 

 

 

Tags: CDSkudumbasreeThirike schoolilekk
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies