നവരാത്രിയോടനുബന്ധിച്ച് സ്വത്തുക്കൾ വാങ്ങുന്നത് വളരെ ശുഭകരമാണെന്ന് എല്ലാവരും പറയാറുണ്ട്. നവരാത്രിയിൽ സ്വത്ത് വാങ്ങുന്നതും വിവാഹം നടക്കുന്നതും മംഗളകരമായാണ് കണക്കാക്കപ്പെടുന്നത്. ശുഭകാര്യങ്ങൾ ചെയ്യുന്നതിന് നവരാത്രിയേക്കാൾ മികച്ച മറ്റൊരു ശുഭദിനമില്ലെന്നാണ് വിശ്വാസം.
വാഹനം, സ്വർണം, ഭവനം മുതലായവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം നവരാത്രിയുടെ അഞ്ചാം ദിവസമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ദിവസം പാർവതീ ദേവിയെയാണ് ആരാധിക്കുന്നത്.
ഉത്സവവേളകളിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും വീട്, ഭൂമി, സ്വർണ്ണം എന്നിവ വാങ്ങുന്നതും ഐശ്വര്യപൂർണ്ണമാണെന്നാണ് വിശ്വാസം. ജീവിതത്തിലെ പുതിയ തുടക്കങ്ങൾക്ക് നവരാത്രി മഹോത്സവം ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കുന്നു.