പാകിസ്താന് അന്താരാഷ്ട്ര എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ പകുതിയായി വെട്ടിക്കുറച്ചു. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളാണ് പരിമിതമാക്കിയത്. പാകിസ്താന് സ്റ്റേറ്റ് ഓയിലിന് കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ ഇന്ധനം നല്‍കുന്നത് നിറുത്തിവച്ചിരുന്നു. വലിയൊരു തുകയാണ് കുടിശികയായി നല്‍കാനുള്ളത്.
ചൊവ്വാഴ്ച 11 അന്താരാഷ്ട്ര സര്‍വീസുകളും 13 ആഭ്യന്തര സര്‍വീസുകളും ഉള്‍പ്പെടെ 24 എണ്ണവും ബുധനാഴ്ച 16 അന്താരാഷ്ട്ര സര്‍വീസും 8 ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി. ചില വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുകയും ചെയ്തു.
അബുദാബി, ദുബായ്, ഷാര്‍ജ, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ധനത്തിന്റെ ലഭ്യതക്കുറവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് പ്രാദേശിക മാദ്ധ്യമമായ ഡോണിനോട് സംസാരിക്കവെ എയര്‍ലൈന്‍സ് വക്താവ് വിശദീകരിച്ചു.
റദ്ദാക്കിയ ഫ്ളൈറ്റുകളില്‍ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രയ്ക്കുള്ള സൗകര്യം ചെയ്ത് നല്‍കിയെന്നും വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായോ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടാന്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പാകിസ്താന് എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു.