ദുബായ്: അബദാബിയിൽ ഉയരുന്ന ബിപിഎസ് ഹിന്ദു ക്ഷേത്രനിർമാണത്തിൽ പങ്കുച്ചേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇഷ്ടികകൾ പാകുന്ന നിർമ്മാണത്തിലാണ് അദ്ദേഹം പങ്കുച്ചേർന്നത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം അന്വേഷിച്ചതായി വൃത്തങ്ങൾ പറഞ്ഞു. യുഎഇ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ദുബായിൽ ഉയരുന്ന ക്ഷേത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനത്തിൽ നിന്നാണ് ക്ഷേത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ ഭാരതത്തിന് വേറിട്ട സ്വത്വം ലഭിക്കുന്നുവെന്നും ധാമി പറഞ്ഞു.
ക്ഷേത്ര നിർമാണത്തിൽ പങ്കാളിയാകുന്ന എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പൈതൃകം, മുല്യങ്ങൾ, ഐക്യം, പാരമ്പര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ക്ഷേത്രം നിർണായക പങ്ക് വഹിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.













