ശ്രീനഗർ : കശ്മീരിൽ പലസ്തീനെയും, ഹമാസിനെയും പിന്തുണച്ച് പ്രതിഷേധങ്ങൾ നടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെശ്രീനഗറിലെ ജാമിയ മസ്ജിദ് അധികൃതർ സീൽ ചെയ്തു . അതേസമയം വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും തടങ്കലിലാക്കിയതായും റിപ്പോർട്ടുണ്ട് .
ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെയും പലസ്തീനെ പിന്തുണച്ചും ഇസ്ലാമിസ്റ്റുകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . ഇത് താഴ്വരയുടെ സമാധാന ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കും . ഇതേ തുടർന്നാണ് താൽക്കാലികമായി മസ്ജിദ് സീൽ ചെയ്യാൻ തീരുമാനിച്ചത് .
ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മസ്ജിദ് പലപ്പോഴും ഇന്ത്യാ വിരുദ്ധ വികാരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. ജാമിയ മസ്ജിദിൽ നിന്ന് പലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
പള്ളിയിലും പരിസരത്തും സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ നാല് വീട്ടുതടങ്കലിലാക്കിയതായി നേതാവിന്റെ സഹായി അറിയിച്ചു. .രേഖാമൂലമുള്ള ഉത്തരവില്ലാതെ തന്റെ വസതിയിൽ നിന്ന് പുറത്തുവരാൻ ഫാറൂഖിന് അനുവാദമില്ല .
ഇസ്രായേൽ -പലസ്തീൻ പ്രശ്നത്തിന്റെ പശ്ചാത്താലത്തിൽ കശ്മീരിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൂചനകളുണ്ടായിരുന്നു . അതിനു പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത് .