പാലക്കാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് കുഴൽമന്ദം സ്വദേശികളായ സിനില ( 41 ), മകൻ രോഹിത് (19), സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരാണ് മരിച്ചത്.
കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരിയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.