മസാച്യുസെറ്റ്‌സ്: ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഇന്ത്യൻ ഏകീകൃത പേയ്മന്റ് സംവിധാനങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ട്രഷറി അണ്ടർ സെക്രട്ടറി ജയ് ശംബോഗ്. ഹാർവാർഡ് ലാ സ്‌കൂളിൽ നടന്ന സെമിനറിൽ ധനവിനിമയ രംഗത്ത് സാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷത്തിന്മേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഏകീകൃത പേയ്മന്റ് സംവിധാനം അതിവേഗം വളരുന്നതായും അദ്ദേഹം പറഞ്ഞു. സിങ്കപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിന് ഇന്ത്യ ഇത്തരം സംവിധാനങ്ങൾ മാതൃകപരമായി ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസിയാൻ രാജ്യങ്ങൾ ഏകീകൃത പേയ്മന്റ് സിസ്റ്റത്തിൻ്റ സാങ്കേതിക സംവിധാനം കൂടുതൽ വളരണം എന്ന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, സിസ്റ്റം ഓപ്പറേറ്റർമാർ എന്നീ സംരംഭങ്ങൾ അവരുടെ മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മികച്ച ശ്രമങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
പേയ്മെന്റ് സിസ്റ്റത്തിന്റെ വിപുലീകരണവും സേവനത്തിന്റ മെച്ചപ്പെടുത്തലും ജി20 രാഷ്‌ട്രങ്ങളുടെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് രംഗത്തെ ടെക്നോളജിയുടെ വിപുലീകരണത്തിനാണ് ലോകരാഷ്ടരാഷ്‌ട്രങ്ങൾ ഇപ്പോൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.















