ക്യാൻസർ രോഗത്തിന്റെ ദുരവസ്ഥകളെ പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈ 3’. തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്‌മണ്യൻ,മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. അബ്സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ,അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത്എന്നിവരാണ് മറ്റ് താരങ്ങൾ. സമജ് പദ്മനാഭനാണ് ചിത്രത്തിന്റെ സഹസംവിധാനം. ക്യാമറ-രാജേഷ് രാജു, രാജൻ കടക്കാട്ടിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബി കുരുവിളയാണ്.
എഡിറ്റിംഗ്- സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോട്ടി, പി ആർ ഒ- എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ















