പൂനെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനൊപ്പം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊരാളായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയാണ് സോഷ്യല്‍ മീഡയയില്‍ വൈറലായത്. താര പുത്രിയുടെ സാന്നിദ്ധ്യം കാമറ കണ്ണുകള്‍ ഒപ്പിയെടുത്തതോടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.
സ്റ്റാന്‍ഡില്‍ നിന്നുള്ള സാറയുടെ ചിത്രം വൈറലായതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശുഭ്മാന്‍ ഗില്ലിനെ കളിയാക്കി. താരത്തിന് വേണ്ടിയാണ് സാറ മത്സരം കാണാനെത്തിയതെന്നായിരുന്നു ആരാധകരുടെ വാദം. ഗില്‍ ബൗണ്ടറിയടിച്ചപ്പോള്‍ ആര്‍പ്പു വിളിക്കുന്ന സാറയുടെ വീഡിയോയാണ് വൈറലായത്. ഇതിനിടെ താരം അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കിയിരുന്നു.
ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. ഇടക്ക് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്‌തെങ്കിലും വീണ്ടും റിലേഷനിലായെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.
Sara Tendulkar cheering Shubman Gill’s boundary.#केसरी_है_तो_कांग्रेस_नहीं@rb_jaat @Mukeshbaitu @deepakjat5 @Bhagirathmahia @cute_jatnii @Choudhary58Ji @DDjat07 @geet_choudhary7 @Rj07I @Avani_singh21 @SumanDudi6#Sara #SaraTendulkar #ShubmanGill#indiavsbangladesh #INDvsBAN pic.twitter.com/rzvxoBKbq4
— GORDHAN GODARA (@gordhangodarac) October 19, 2023
“>