തിരുവനന്തപുരം: മഴയ്‌ക്ക് ശമനമായതോടെ തലസ്ഥനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ടിരുന്ന പൊൻമുടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും. പൊന്മുടിയിൽ നാളെ മുതൽ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. നാളെ മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം കല്ലാർ, മീൻമുട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് നൽകും.