ന്യൂഡൽഹി: പുരുഷന്മാർക്കായുള്ള ഗർഭനിരോധന കുത്തിവെപ്പിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ന്യൂഡൽഹി, ഉധംപൂർ, ലുധിയാന, ജയ്പൂർ, ഖരഗ്പൂർ എന്നിവടങ്ങളിലായുള്ള 5 കേന്ദ്രങ്ങളിലാണ് പരീക്ഷണം നടന്നത്. 25 മുതൽ 40 വയസുവരെയുള്ള പുരുഷന്മാരെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. പരീക്ഷണത്തിന്റ കണ്ടെത്തലുകൾ അന്താരാഷ്‌ട്ര ഓപ്പൺ ആക്‌സസ് ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.
ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം റിവേഴ്‌സിബിൾ ഇൻഹിബിഷൻ ഓഫ് സെമൻ (RISUG) ആണ് കുത്തി വയ്‌ക്കുക. പരീക്ഷണം 99.02% വിജയകരമാണെന്ന് കണ്ടെത്തി. അസൂസ്‌പെർമിയയുമായി ബന്ധപ്പെട്ട് 97.3 % വിജയമുണ്ടായി. വിജയകരമണെന്നതിലുപരി ഇതിന് പാർശ്വഫലങ്ങളില്ല എന്നതാണ് ഏറ്റവും വലിയ വിജയം.
ഗർഭ നിരോധന മാർഗ്ഗമെന്ന നിലയിൽ വാസക്ടമി വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് എന്നാൽ ഈ രീതിക്ക് പല പരിമിതികളും ഉണ്ട്. ഗർഭനിരോധന മാർഗ്ഗങ്ങൾ പാർശ്വഫലങ്ങൾ ഇല്ലാത്തവയും, മികച്ച ഫലപ്രാപ്തി നൽകുന്നവയുമായിരിക്കണം. ഈ ലക്ഷ്യങ്ങൾ എല്ലാം പൂർത്തികരിക്കുന്ന ഗർഭ നിരോധന മാർഗ്ഗം ആണ് RISUG.