വയനാട്: പാറക്വാറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുപാലം സ്വദേശി സാബു (45) നെയാണ് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ മുതൽ സാബുവിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാബുവിനെ മരക്കടവിലെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാബുവിന്റെ കാർ, മൊബൈൽ ഫോൺ എന്നിവ ക്വാറിയ്‌ക്ക് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.















