രാഹു - കേതു രാശിമാറ്റം നിങ്ങൾക്കെങ്ങിനെ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

രാഹു – കേതു രാശിമാറ്റം നിങ്ങൾക്കെങ്ങിനെ

1199 തുലാം മാസം 13 തീയതി തിങ്കളാഴ്ച അതായത് 2023 ഒക്ടോബർ 30 ഉദയാല്പരം 19 നാഴിക 57 വിനാഴിക ചെല്ലുമ്പോൾ കാർത്തിക നക്ഷത്രത്തിൽ രാഹു - കേതു സംക്രമം

Janam Web Desk by Janam Web Desk
Oct 20, 2023, 01:03 pm IST
FacebookTwitterWhatsAppTelegram

ഒരു രാശിയിൽ 18 മാസം നിലകൊള്ളുന്നുവെങ്കിലും രാഹു കേതുക്കളെ സാധാരണയായി പൂർണ ഗ്രഹങ്ങളായല്ല ഛായാ ഗ്രഹങ്ങളായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം 1199 തുലാം മാസം 13 തീയതി തിങ്കളാഴ്ച അതായത് 2023 ഒക്ടോബർ 30 ഉദയാല്പരം 19 നാഴിക 57 വിനാഴിക ചെല്ലുമ്പോൾ കാർത്തിക നക്ഷത്രത്തിൽ രാഹു – കേതു സംക്രമം സംഭവിക്കുന്നു. രാഹു മേടത്തിൽ നിന്ന് മീനത്തിലേക്കും കേതു തുലാം മുതൽ കന്നിരാശിയിലേക്കും നീങ്ങുന്നു, 2025 മെയ് 18 വരെ ഈ പറഞ്ഞ രാശികളിലായിരിക്കും.

ജാതകത്തിൽ ശനിയോളം തന്നെ പ്രാധാന്യം ഉള്ള ശക്തമായ ഗ്രഹമാണ് രാഹു. രാഹുവിനെ കൊണ്ട് ഒരാളുടെ സ്വതസിദ്ധമായ വ്യക്തിത്വത്തേയും, കഴിഞ്ഞ ജന്മത്തിന്റെ സ്വാധീനത്തെയും, അതിന്റെ പിന്തുടർച്ചയെയും സൂചിക്കുന്നു . അവനവന്റെ മുജ്ജന്മകർമ്മഫലവും, ജാതകഫലവും. ഈ ജന്മത്തിലുള്ള സത്കർമ്മങ്ങൾ കൊണ്ട് എത്രമാത്രം പുണ്യം നേടുമെന്നതിന്റെ സൂചനയും രാഹു നൽകുന്നു. രാഹുവിന് ഒരു വ്യക്തിയുടെ ജീവിതശൈലിയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാൻ കഴിയും, മുജ്ജന്മകർമ്മ ഫലങ്ങളായ ദുരിതങ്ങൾ, ഇഹലോകജീവിതത്തിലെ പുണ്യകർമ്മങ്ങൾ കൊണ്ട് പരിഹരിക്കുവാൻ രാഹുവിന്റെ സ്വാധീനം വളരെ വലുതാണ്. വിധി എന്ന സങ്കൽപ്പത്തെ തരണം ചെയ്യുവാനും രാഹു സ്വാധീനിക്കും. ദുരിതങ്ങളുടേയും ദുഖത്തിന്റെയും അളവ് വളരെ കൂടുവാനും കുറയ്‌ക്കുവാനും രാഹുവിന് കഴിയും. പിതൃക്കൾക്ക് വേണ്ടി ചെയ്യപ്പെടുന്ന കർമ്മങ്ങ്ളിലേയ്‌ക്കും. മുജ്ജന്മദോഷങ്ങളിലേയ്‌ക്കും രാഹു വെളിച്ചം വീശുന്നു. രാഹുവിനെയും കേതുവിനെയും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ രണ്ട് പുറങ്ങളായിട്ടാണ് ചിത്രീകരിക്കേണ്ടത്.

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ശസ്ത്രക്രിയക്ക് അല്ലെങ്കിൽ ബന്ധങ്ങളെ വിച്ഛേദിക്കുന്നതിൽ, കർമ്മരംഗം വിട്ടു പോകുന്നതിൽ, ധനം, സമ്പത്ത് നഷ്ടമാകുന്നതിൽ കേതുവിന് നിർണ്ണായകമായ പങ്കുണ്ട്. ശത്രുക്കളുടെ ആഭിചാരകർമ്മങ്ങളിലൂടെയുളള അഥവാ ദുഷ്കർമ്മങ്ങളുടെ ദോഷങ്ങളെ നിയന്ത്രിക്കുന്നതിനും അതുപോലെ തന്നെ പ്രതിഫലിപ്പിക്കുന്നതിനുമുള്ള കഴിവ് കേതുവിനുണ്ട്. ഒരാളെ തകർച്ചയിൽ നിന്ന് സംരക്ഷിക്കുവാനും, നിലനിർത്തുവാനും, ഉയർത്തുവാനുമുളള കഴിവ് കേതുവിന്‌ വളരെ കൂടുതലാണ്. എല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിയ്‌ക്ക് ലൗകീകസുഖങ്ങളും, ധനവും പ്രദാനം ചെയ്യുവാൻ കേതുവിന് കഴിയും. എന്നാൽ കേതുവിനെ അമിതമായി ഉത്തേജിപ്പിച്ചാൽ, പല പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്യും.

ഇനി പറഞ്ഞിരിക്കുന്ന ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹ/രാശി സ്ഥിതി അടിസ്ഥാനപ്പെടുത്തി ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
മോശമായ അനുഭവങ്ങൾ ഉണ്ടായേക്കാം. ഒന്നിൽ കൂടുതൽ പ്രാവശ്യം കനത്ത നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട്, വിവാഹത്തിന് മുമ്പേ ഉണ്ടായിരുന്ന ബന്ധങ്ങൾ കാരണം ആരോപണം കേൾക്കുവാനും അപമാനമോ, അനിഷ്ട സംഭവങ്ങളോ ഒക്കെയും നേരിടേണ്ടി വന്നേക്കാം. പക്ഷെ, ആശ്വാസകരമെന്നു പറയട്ടെ ഇതിൽ നിന്നെല്ലാം വളരെ പെട്ടന്ന് കുറ്റവിമുക്തനാക്കപ്പെടും. ഈ കാലയളവിൽ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. അനധികൃത സ്രോതസ്സുകളിൽ നിന്ന് പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടായേക്കാം. അതേ സമയം, ബിസിനസ്സിൽ നഷ്ടം ഉണ്ടാകുവാനും സാധ്യതയുണ്ട്, കരിയറിൽ ആഗ്രഹിച്ച ഫലങ്ങൾ തടയപ്പെട്ടേക്കാം. അമിതമായ ആത്മവിശ്വാസം തെറ്റായ തീരുമാനങ്ങൾ എടുക്കുവാൻ കാരണം ആകും. നിരവധി വെല്ലുവിളികൾ മുന്നിൽ കാണും. പക്ഷേ അത് മാനസിക സമാധാനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഇത് ക്രമേണ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഈ കാലയളവിൽ പങ്കാളിയുടെ ആരോഗ്യം ഒരു ആശങ്കയായിമാറും; അതും ശ്രദ്ധിക്കണം. യാദൃശ്ചികമായി കണ്ടു മുട്ടുന്നവരിൽ നിന്നും വലിയ നേട്ടങ്ങളും സ്ഥാനമാനങ്ങളും കിട്ടുവാനുള്ള അവസരം ലഭിക്കും. സർക്കാരിന്റെയോ, ഭരണാധികാരി യുടെയോ, അപ്രീതി സമ്പാദിക്കുവാനോ, പെനാൽട്ടിയോ, ഫൈനോ കൈവരിക്കുവാനോ, നടപടിക്രമങ്ങൾക്ക് വിധേയനായി ശിക്ഷ അനുഭവിക്കുവാനോ ഉളള സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യജീവിതത്തിൽ തൃപ്തിക്കുറവോ, അല്ലെങ്കിൽ ലൈംഗീകജീവിതത്തിൽ അസംതൃപ്തിയോ ഉണ്ടാവാൻ സാധ്യത ഉണ്ട് . അച്ഛൻ വഴിയുള്ള നേട്ടം കുറഞ്ഞിരിക്കും. കുടുംബാംഗങ്ങളെ ഏല് പ്പിച്ചത് ഉത്തരവാദിത്തമില്ലാതെ ചെലവഴിച്ചത് കാരണം സമ്പാദ്യം കുറയും. രോഗ നിർണ്ണയം നടത്തുന്നതിനുള്ള അപാകത മൂലം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരും. തണുപ്പുകാറ്റ്, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ഇവയ്‌ക്കനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ, തൊലിപ്പുറത്തെ അസുഖങ്ങൾ, അരയ്‌ക്ക് താഴെ പ്രത്യേകിച്ച്, കാൽപാദത്തിന് ബുദ്ധിമുട്ടുണ്ടാവുക, കാലിന്റെ ചിരട്ടയ്‌ക്ക് പ്രശ്നം വരിക, രക്തകുഴലുകൾക്ക് പ്രശ്നമുണ്ടാവുക എന്നീ അസുഖങ്ങൾക്ക് സാധ്യതയുണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
രാഹു കേതു സംക്രമം ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കൂടാതെ, ജോലിസ്ഥലത്തെ ഇമേജ് മെച്ചപ്പെടുകയും മുതിർന്നവരിൽ നിന്നും ഉന്നതാധികാരികളിൽ നിന്നും അർഹമായ അംഗീകാരം നേടുകയും ചെയ്യും. സമൂഹത്തിൽ നല്ല പേര് സമ്പാദിക്കാൻ കഴിയും. ശത്രുക്കളെ തന്ത്രപൂർവം ഒതുക്കുവാൻ ഉള്ള വഴികൾ തെളിയും. സ്ത്രീ മൂലം ധാരാളം പണം വന്നു ചേരും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക്‌ അവരുടെ ആഗ്രഹം പൂർത്തീകരിക്കുവാൻ സാധിക്കും. മിക്കവാറും, കുടുംബ ജീവിതം സമാധാനപരമായിരിക്കും, കൂടാതെ നല്ല വാർത്തകൾ കേൾക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും സന്താന ക്ലേശങ്ങൾ വരാൻ സാധ്യത ഉണ്ട്. ജീവിതത്തിൽ അൽഭൂതപൂർവമായ ഉൾക്കാഴ്ചകൾ സംഭവിക്കും. ഉദര സംബന്ധമായും ദഹനസംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ വളരെ അധികം സൂക്ഷിക്കുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
രാഷ്രീയത്തിൽ ഇരിക്കുന്നവർക്കു പലവിധത്തിലുള്ള പ്രശ്നങ്ങൾ അഭിമൂഖികരിക്കേണ്ടിവരും, എന്നിരുന്നാലും സാമൂഹ്യ പ്രീതി, ജനപ്രീതി, മറ്റുള്ളവരുടെ ബഹുമാനം എന്നിവ പിടിച്ചു പറ്റാൻ തരത്തിലുള്ള വഴിത്തിരിവുണ്ടാകും. യാത്രയിൽ അപകടങ്ങളോ തടസ്സങ്ങളോ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഈ അപകടങ്ങൾ മൃഗങ്ങളോ മനുഷ്യന്റെ അശ്രദ്ധയോ കൊണ്ട് സംഭവിക്കുന്നവ ആയിരിക്കും. അനധികൃത സ്വത്ത് സമ്പാദിക്കും. ജോലിയോടുള്ള സമീപനം മാറുകയും സഹപ്രവർത്തകരുടെ പിന്തുണയിൽ ജോലിയുടെ കാര്യക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ഇതുവരെ ഓഫീസിൽ ഉണ്ടായിരുന്ന ഇമേജ് ഉയരും. മേലുദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും നല്ല ബന്ധം ഉടലെടുക്കും, അത് പരസ്പര പ്രയോജനകരമാകും. സാമ്പത്തിക സ്ഥിതിയിൽ സ്ഥിരത കൊണ്ടുവരും. ചിലപ്പോൾ ആശയക്കുഴപ്പമോ മാനസിക വിഭ്രാന്തിയോ തോന്നിയേക്കാമെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നത് വെല്ലുവിളിയായി അനുഭവപ്പെടും. കൂടാതെ, അമ്മയ്‌ക്ക് അസുഖം വരാൻ സാധ്യതയുള്ളതിനാൽ അവരുടെ ആരോഗ്യം പരിഗണിക്കുക. ആത്മ ധൈര്യം കൂടും.വാഹനം മാറ്റി വാങ്ങും. റിയൽ എസ്റ്റേറ്റ്, വാഹന കച്ചവടം, ഷെയർ ബ്രോക്കറേഴ്സ് , ഹോളിഡേ ഹോം എന്നീ ബിസിനെസ്സ് ചെയ്യുന്നവർക്ക് അനുകൂല സമയം ആണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ജീവിതം വളരെ ശാന്തമായിരിക്കും; ചില വിനോദങ്ങളും ആവേശവും ജീവിതത്തിൽ പിന്തുടരും. ഈ സമയം അക്കാദമിക് വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും; ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന സർവകലാശാലയിൽ പ്രവേശനം ലഭിക്കും. വിദേശ കോളേജുകളിലേക്ക് അപേക്ഷിക്കാനോ വിദേശത്ത് ജോലി നേടാനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഈ കാലയളവിൽ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം വഷളാകാനുള്ള സാധ്യതയുണ്ട്, അതിനാൽ അവരുടെ ഒപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. ഈ സമയത്ത് ചില നഷ്ടങ്ങൾ സംഭവിക്കാം. എന്നാൽ, ഈ പ്രശ്നങ്ങൾ ഓഫീസിലെ സമാധാനപരവും സൗഹാർദ്ദപരവുമായ ബന്ധത്തിലേക്ക് പ്രതിഫലിക്കുന്നിലെന്നു ഉറപ്പാക്കുക. ഓഫിസിൽ ഒരു രാഷ്‌ട്രീയത്തിന്റെയും ഭാഗമാകാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ഭാഗമാകുന്നത് അർഹതപ്പെട്ടതും കിട്ടുവാനുള്ളതുമായ എന്തൊക്കെ നേട്ടങ്ങളുണ്ടോ അതിനെയെല്ലാം തടസ്സപ്പെടുത്തുവാൻ കാരണമാകും. ആത്മീയതയിലേക്ക് ചായ്‌വ് വർദ്ധിക്കും. നിയമവിഷയങ്ങളിലും ആദ്ധ്യാത്മീയ വിഷയങ്ങളിലും താൽപര്യം കൂടുതലായിരിക്കും. പ്രവചനയോഗ്യമായ കാര്യങ്ങൾ, കൃത്യമായി സ്വപ്നത്തിലൂടെ മുൻകുട്ടി കാണുവാൻ കഴിയും. അച്ഛൻ മൂലം പ്രശ്നങ്ങളും തടസ്സങ്ങളും അനുഭവപ്പെടുക, അച്ഛന്റെ സ്നേഹവാത്സല്യങ്ങളോ, സാമീപ്യമോ നഷ്ടമാവുക, അച്ഛനിൽ നിന്നും നഷ്ടം കൈവരിക്കുക, ഇവയ്‌ക്കൊക്കെ സാധ്യതയുണ്ടെങ്കിലും കൂടപ്പിറപ്പിനോട് അമിതമായ അടുപ്പം പ്രകടമാക്കും. ലൗകീകജീവിതത്തിൽ സ്ഥാനമാനങ്ങളും പേരും പ്രശസ്തിയും കിട്ടു൦. തൊഴിൽരംഗത്ത് അപ്രതീക്ഷിതവും നിർണ്ണായകവുമായ മാറ്റങ്ങൾ വരും . ജാതകത്തിലെ രാഹു സ്ഥാനം 6,8,12മായി ബന്ധം വന്നാൽ മാറ്റങ്ങൾ വളരെ കനത്ത രീതിയിലുള്ള തിക്താനുഭവങ്ങളെ പ്രദാനം ചെയ്യുന്നതായിരിക്കും. യാത്രയിലൂടെ അപകടങ്ങൾ വരാൻ സാധ്യത ഉണ്ട് .

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
വിവാദങ്ങൾ അഴിചുവിടുക വഴി കോലാഹലങ്ങൾ നേരിടേണ്ടി വരുമെങ്കിലും അതുവഴി അതിശയകരവും ആസ്വാദ്യകരവുമായ വിജയം സംഭവിക്കും, പ്രത്യേകിച്ചും രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക്. ഒരു അജ്ഞാത സ്രോതസ്സിൽ നിന്ന് അപ്രതീക്ഷിതമായി പണം ലഭിക്കാൻ സാധ്യതയുണ്ടു, അത് പൂർവ്വിക സ്വത്തോ ആഭരണങ്ങളോ അല്ലെങ്കിൽ ഒറ്റത്തവണ പണമോ ആയി വരാം. ഗണ്യമായ നിക്ഷേപങ്ങൾ നടത്താനുള്ള മികച്ച സമയമാണ്, കാരണം അവയിൽ നിന്ന് ലാഭമുണ്ടാകും. മറുവശത്ത്, രാഹു സംക്രമത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടാം. ഈ സമയത്ത്, അസുഖങ്ങൾക്കും അപകടങ്ങൾക്കും സാധ്യത കൂടുതലാണ്, തന്മൂലം മാനസിക സമ്മർദ്ദം ഉണ്ടാകും. സ്വന്തമായോ പ്രിയപ്പെട്ടവരെയോ ചികിത്സിക്കാൻ ആശുപത്രിയിൽ ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. പേരും പ്രശസ്‌തിയും ഉണ്ടാകുമെങ്കിലും നേടിയ രീതിയെ കുറിച്ചു വിമർശനങ്ങൾ വിവാദങ്ങൾ ഉണ്ടാവും. ജീവിതത്തിൽ പലതരത്തിലുള്ള നല്ല ഫലങ്ങളുണ്ടാക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ കാലയളവിൽ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാകും. അതിനാൽ, ഈ സമയപരിധി എല്ലാ വിധത്തിലും പ്രവചനാതീതമായിരിക്കും. പണം നഷ്‌ടപ്പെടാതിരിക്കാൻ ഏതെങ്കിലും സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം. ഈ സമയത്ത് കാര്യമായ നഷ്ടം സംഭവിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തേക്കാവുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കണം .മറ്റുള്ളവർ തെറ്റിദ്ധരിക്കുന്ന വിധത്തിൽ ബന്ധങ്ങൾ ഉണ്ടാകുവാനും, രഹസ്യ ബന്ധങ്ങൾ വന്നു ചേരുവാനും സാധ്യത ഉണ്ട്. ജാതകവശാൽ രാഹു നിൽക്കുന്ന രാശി വെച്ച് ജീവിതത്തിൽ 40, 49, 58 വയസ്‌ നിർണായക ചലനങ്ങൾ ഉണ്ടാവും. ദാമ്പത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം; അങ്ങനെയെങ്കിൽ, പ്രശ്നത്തിന്റെ വഴി കണ്ടെത്താനും അത് പരിഹരിക്കാനും പങ്കാളിയോട് സംസാരിക്കുക. കൂടാതെ, പങ്കാളിയുടെ ആരോഗ്യം മോശമായേക്കാം; എന്നാൽ സംയമനം പാലിക്കുകയും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ, ഒരു വാക്ക് ഉപയോഗിക്കുമ്പോൾ പോലും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തെ രാഷ്‌ട്രീയ ചുഴലിക്കാറ്റിനെക്കുറിച്ച് എപ്പോഴും ജാഗ്രത പുലർത്തുക. എന്നിരുന്നാലും, പ്രതീക്ഷകൾ നിറവേറ്റുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം, ആ ബന്ധം ഉടൻ വികസിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
വളരെ സന്തോഷകരമായ വാർത്തകൾ ഉണ്ടാകും. പ്രവചനാതീതമായ ചില അതീന്ദ്രിയ പ്രവർത്തനങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും വളരെ പ്രധാനപ്പെട്ട ചില ഉൾകാഴ്‌ചകൾ ഉണ്ടാകുകയും ചെയ്യും. ഒന്നുകിൽ പ്രിയപ്പെട്ട ഒരാളുടെ അനന്തരാവകാശി ആയി അപ്രതീക്ഷിതമായ സമ്പാദ്യം വന്നു ചേരും. അല്ലെങ്കിൽ തീർത്തും അപ്രതീക്ഷിതമായ ഒരു തുക വന്നു ചേരും. രണ്ടിൽ ഒന്ന് ഇവരുടെ ജീവിതത്തിൽ ഈ കാലയളവിൽ സംഭവിക്കും. ബിസിനസ്സ് ഉടമകൾക്ക് ലാഭമുണ്ടാക്കാനും അവരുടെ സംരംഭങ്ങൾ വളർത്താനും അവരുടെ വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനും കഴിയും. ചില അവിചാരിത സംഭവങ്ങൾ കാരണം സമൂഹത്തിൽ നിങ്ങളുടെ പദവിയും കുപ്രസിദ്ധിയും ഉയർത്തുന്നതായി കാണപ്പെടും. കേസിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. പല്ലിനു അസുഖ൦ ഉള്ളവർ ജാഗ്രത പാലിക്കുക. കർമ്മരംഗത് നേർവഴിയിലൂടെ അല്ലാതെ പണം സമ്പാദിക്കും. കർമ്മ രംഗത് മറ്റുള്ളവരുടെ സഹായത്തോടെയും ഉയർന്ന തസ്തികയിൽ ഇരിക്കുന്നവരുടെ സഹായത്തോടെ നേട്ടങ്ങൾ പെട്ടെന്നു കൈവരിക്കുവാൻ സാധിക്കും. മൂത്രത്തിൽ കല്ല് വരാനുള്ള സാധ്യത ഉള്ളതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ അളവ് കുറയ്‌ക്കുന്നത് നല്ലതായിരിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
വളരെയധികം മാനസിക പിരിമുറുക്കവും ആശയക്കുഴപ്പവും ഉണ്ടാകുന്ന അവസ്ഥ സംജാതമാകും. കൂടാതെ, നിങ്ങളുടെ കുട്ടികൾക്ക് ചില ഉത്കണ്ഠകൾ ഉണ്ടാകാം. ദാമ്പത്യ ജീവിതം എപ്പോഴും മോശമായ അവസ്ഥയിലായിരിക്കും. ഊഹക്കച്ചവടത്തിൽ നഷ്ട്ടം സംഭവിക്കാനിടയുണ്ട്. പ്രേമ വിഷയങ്ങളിൽ നിരാശ സംഭവിക്കുവാൻ സാധ്യത ഉണ്ട്. മംഗളകർമ്മങ്ങൾ നടക്കുന്നതിനു തൊട്ട് മുൻപ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. കായികമായി പ്രതിഭ ഉള്ളവർക്ക് തങ്ങളുടെ കരിയറിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കും. ഉല്ലാസ യാത്രയിൽ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. നിങ്ങളെ മാനസികമായി അസന്തുലിതാവസ്ഥയിലാക്കിയേക്കാം. അതിനാൽ, 2023 ലെ ഗ്രഹസംക്രമത്തിന്റെ പ്രവചനങ്ങൾ അനുസരിച്ച്, ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണകൾ തടയാൻ ശ്രമിക്കുക. എപ്പോഴും നിങ്ങളുടെ പങ്കാളിയുമായി തുറന്ന മനസ്സോടെയുള്ള സംഭാഷണം തിരഞ്ഞെടുക്കുക. പല ശ്രോതസിൽ നിന്നും പണം വരും. ബിസിനെസ്സുകാർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. ഉദര സംബന്ധമായും ചെവിയുടെ അകത്തുള്ള പാടയ്‌ക്ക് പ്രശ്നം ഉണ്ടാവാനും സാധ്യത ഉണ്ട്. സഹോദരൻ, സഹോദരി, പങ്കാളി ഇവർ മൂലം നഷ്ട്ടം സംഭവിക്കുകയോ സഹായം കുറയുകയോ ചെയ്യുവാൻ ഇടയുണ്ട്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ രാഹു മാറ്റം സമ്മിശ്ര ഫലങ്ങൾ നൽകും. അമ്മസ്ഥാനത് ഉള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട് . അതിനാൽ, അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്. വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം നേരിടും. വാഹനമോടിക്കുന്നതിന് കൂടുതൽ ജാഗ്രത ആവശ്യമാണ്, സാധ്യമെങ്കിൽ സ്വയം ഡ്രൈവിംഗ് ഒഴിവാക്കുക. മാത്രമല്ല, 2023-ലെ ഈ ഗ്രഹസംക്രമത്തിൽ ജോലി മാറാനോ സ്ഥലം മാറ്റാനോ സാധ്യതയുണ്ട്. ഡോക്ടർ, ഇലക്ട്രിസിറ്റി, ബഹിരാകാശ സഞ്ചാരികൾ, പൈലറ്റുകൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പേരും പ്രശസ്‌തിയും വരും. ചെറുകുടൽ സംബന്ധമായി പ്രശ്‌നങ്ങൾ വരാൻ സാധ്യത ഉണ്ട്. കുടുംബ സ്വത്ത് ലഭിക്കാൻ സാധ്യത ഉണ്ട്. അപ്രതീക്ഷിതമായി സ്വത്തും പണവും ലഭിക്കും. വീട് വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. റിസ്ക്ക് എടുക്കേണ്ടുന്ന കർമ്മ രംഗങ്ങളിൽ ഏർപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ആത്മവിശ്വാസം കൂടും. സഹോദരി സഹോദരന്മാരിൽ നിന്നും നേട്ടം ഉണ്ടാകും. പല വിധത്തിലുള്ള സന്തോഷിക്കാനുള്ള അവസരം വന്നു ചേരും. പുസ്‌ത രചനയിലോ മറ്റു സാഹിത്യ കലകളിലോ പ്രവർത്തിക്കുന്നവർക്കു തങ്ങളുടെ രചന പ്രസിദ്ധീകരിക്കുവാനുള്ള അവസരം വന്നു ചേരും.
ജോലിയിൽ നടത്തുന്ന പരിശ്രമത്തെ ബോസ് വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. കൂടാതെ, ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും. സഹപ്രവർത്തകർ ഇവരെ ഒരു ഉദാഹരണമായി കാണാൻ തുടങ്ങിയേക്കാം. ഈ സമയത്ത് സമ്പത്തും ഭാഗ്യവും പിടിച്ചെടുക്കാനുള്ള അവസരമുണ്ട്. നിയമപരമായ എന്തെങ്കിലും തർക്കങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഫലം അനുകൂലമായിരിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ പേരും പ്രശസ്തിയും നൽകും. ആപത് സമയത് നല്ല സുഹൃത്തുക്കളെ കിട്ടും. അന്യരുടെ സഹായത്തോടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ നല്ലതിന് വേണ്ടി ഉണ്ടാക്കിയെടുക്കും.അച്ഛൻ സ്ഥാനത് ഉള്ളവർക്ക് അസുഖ കൂടുന്ന അവസ്ഥയും നഷ്ട്ടം വരാനോ സാധ്യത ഉണ്ട്

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ ഉയരുന്ന സമയം ആണ്. സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രതികൂലമായ സ്വാധീനം കാണിക്കും. അനാവശ്യമായ കാര്യങ്ങൾക്ക് വേഗത്തിൽ പണം ചെലവഴിക്കാനുള്ള പ്രവണത ഉണ്ടാകും, അത് ഒടുവിൽ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളിലേക്ക് നയിക്കും. അതിനാൽ, ചെലവുകൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദാമ്പത്യജീവിതം ഊർജസ്വലമാക്കുമെന്നതിനാൽ വിവാഹത്തിലെ തർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിസ്സാരമായ ബുദ്ധിമുട്ടുകൾ അവഗണിക്കുകയാണെങ്കിൽ, വ്യക്തികൾക്ക് സന്തോഷകരമായ ദാമ്പത്യം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ടുന്ന സമയം ആണ്. ഉദര സംബന്ധമായും കണ്ണ് സംബന്ധമായും പ്രശ്‌നങ്ങൾ ഉണ്ടാവും. വേണ്ടപ്പെട്ടവരുടെ എതിർപ്പ് സമ്പാദിക്കാനും അവരുമായി അകലാനും സാധ്യത ഉണ്ട്. ചില ശാസ്ത്രക്രിയകളിൽ അബദ്ധം പറ്റി പെട്ടെന്നുള്ള മരണത്തിന് കാരണമാകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സ്ഥാനമാനങ്ങൾ ലഭിക്കുവാനും സ്വത്തിൽ അർഹതപ്പെട്ട വിഹിതം കിട്ടുവാനും സാധ്യത. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രീയ മേഖലയിലും ആത്മീയകാര്യങ്ങളിലും താത്പര്യം വർദ്ധിക്കും. നിരവധി വെല്ലുവിളികൾ ഉണ്ടാകും. സ്വാഭാവികമായും, പണം പാഴാക്കാനുള്ള പ്രവണത വർദ്ധിക്കും,ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, ചില ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ മാനസികമായി അസ്വസ്ഥമാക്കിയേക്കാം. ദാമ്പത്യ ജീവിതത്തിലോ ബിസിനെസ്സ് ബന്ധങ്ങളിലോ അസ്വസ്ഥകൾ ഉണ്ടാകും.
നിങ്ങളുടെ ജീവിതത്തിൽ മനഃസമാധാനത്തിന്റെ അഭാവം നിലനിൽക്കുന്നു. രാഹു സംക്രമ സമയത്ത്, നിയമവിരുദ്ധമായ ജോലിയിൽ നിന്ന് വിട്ടുനിൽക്കുക; അല്ലെങ്കിൽ, പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കും. അവിഹിതമായ കാര്യങ്ങളിൽ താല്പര്യം കൂടാനും ശത്രുക്കളെ ആകർഷിക്കാനും പ്രവണതയുണ്ടാവും. ബന്ധങ്ങളിൽ പ്രത്യേക ശ്രദ്ധ ഈ സമയം കൊടുക്കുന്നത് നല്ലതായിരിക്കും. യാത്ര ചെയ്യുവാനുള്ള പ്രവണതയും ചെലവ് വർദ്ധിക്കുവാനും അന്യർ മൂലം നഷ്ട്ടം കൈവരിക്കാനും സാഹചര്യം ഉണ്ടാവും

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Rahu Ketu Transit Prediction by Jayarani E.V

Tags: SUBJayarani E.VRahu Ketu Transit PredictionRahu Ketu Transit
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies