ബെംഗളുരു; ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിട്ട ബാബറിന്റെ തീരുമാനം അപ്പാടെ പാളി പോകുന്ന കാഴ്ചയാണ് ബെംഗളുരുവില്‍ കാണുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പാകിസ്താനെ തല്ലി പരിപ്പെടുത്ത് വാര്‍ണറും സംഘവും. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. 14 ഓവര്‍ പിന്നിടുമ്പോള്‍ 120 റണ്‍സാണ് ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡില്‍. ഇഫ്തീഖര്‍ അഹമ്മദും ഹാരീസ് റൗഫും തല്ലു വാങ്ങിക്കൂട്ടി.
അഞ്ചു ഫോറും നാല് സിക്‌സുമടക്കം 45 പന്തില്‍ 61 റണ്‍സുമായി നില്‍ക്കുന്ന വാര്‍ണര്‍ അപാര ഫോമിലാണ്. 41 പന്തില്‍ 8 ഫോറും 3 സിക്‌സുമായി 57 റണ്‍സുമായി മിച്ചല്‍ മാര്‍ഷും പാകിസ്താന്‍ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്.11 റണ്‍സുമായി നിന്ന വാര്‍ണറിന്റെ ഒരു സിമ്പിള്‍ ക്യാച്ച് ഉസാമ മിര്‍ കൈവിട്ടിരുന്നു. ഷദാബ് ഖാന് പകരം ടീമിലെത്തിയ താരമാണ് ഉസാമ മിര്‍.















