ചുമതലയേറ്റെടുത്ത് രണ്ടാഴ്ചയാകും മുന്‍പെ പാകിസ്താന്‍ ഫുട്‌ബോള്‍ ടീമുമായി വഴി പിരിഞ്ഞ് പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. നേരത്തെ ഇന്ത്യയുടെ പരിശീലകനായിരുന്ന സ്റ്റീഫനെ ഈ മാസമാണ് പരിശീലകനായി പാകിസ്താന്‍ നിയമിച്ചത്. പണം ഇല്ലാത്തിതിനാല്‍ രണ്ടാഴ്ച വരെയായിരുന്നു നിയമനമെന്നാണ് വിവരം.
ഇദ്ദേഹം ചുമതയെടുത്ത ശേഷമാണ് തുടര്‍ച്ചയായ 13 പരാജയങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഒരു വിജയം സ്വന്തമാക്കിയത്. അതുവരെ 18 ഗോളുകള്‍ വഴങ്ങിയ പാകിസ്താന്‍ ഒരു ഗോള്‍ മാത്രമാണ് എതിരാളികളുടെ വലയിലെത്തിച്ചത്. നവംബംര്‍ 2022 മുതല്‍ ജൂണ്‍ 2023 വരെ ഇതായിരുന്നു സ്ഥിതി.
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് ആദ്യമായി പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ ആണ് കോണ്‍സ്റ്റന്റൈന്‍ ടീമുമായി വഴി പിരിഞ്ഞത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ കോണ്‍സ്റ്റന്റൈന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ഈസ്റ്റ് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.
കോണ്‍സ്റ്റന്റൈനു കീഴില്‍ കംബോഡിയയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിരുന്നു. ഭാവിയില്‍ വീണ്ടും കോണ്‍സ്റ്റന്റൈനെ പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ ശ്രമിക്കും എന്ന് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം കായിക രംഗത്തടക്കം വലിയ പ്രശ്‌നങ്ങളാണ് പാകിസ്താന്‍ നേരിടുന്നത്.