പത്ര സമ്മേളനങ്ങളോ, അഭിമുഖങ്ങളോ സംഘടിപ്പിക്കുമ്പോൾ നേതാക്കളിൽ പലർക്കും ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖത കാരണം ചോദ്യങ്ങൾ മുൻ കൂട്ടി തയ്യാറാക്കി തരേണ്ടതുണ്ടെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറയാറുണ്ട്. അങ്ങനെ ഉത്തരങ്ങൾ മുൻകൂട്ടി തയ്യാറാക്കി കാണാതെ പറഞ്ഞ് പണിപാളിപ്പോയ പല നേതാക്കളെയും ഒരു പക്ഷേ നമ്മുടെ അറിവിൽ ഉണ്ടാകും. അത്തരത്തിൽ പണി വാങ്ങിയിരിക്കുകയാണ് പാകിസ്താൻ മുൻ ആഭ്യന്തര മന്ത്രിയും അവാമി മുസ്ലീം ലീഗ് നേതാവുമായ ഷെയ്‌ക്ക് റഷീദ് അഹമ്മദ്.
കഴിഞ്ഞ ദിവസമാണ് സാമാ ടിവി സംഘടിപ്പിച്ച അഭിമുഖത്തിൽ അവതാരകൻ മുജീബ് ഫറൂഖ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പേപ്പറിൽ നോക്കി വായിക്കുന്ന ഷെയ്‌ക്ക് റഷീദിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. മേയ് 9-ന് സൈനിക സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും അഭിമുഖങ്ങളിൽ നിന്നുമുള്ള റഷീദിന്റെ വിട്ടു നിൽപ്പിനെ കുറിച്ചുമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ചോദ്യത്തിന് മറുപടി അഹമ്മദ് പേപ്പർ നോക്കി വായിക്കുകയായിരുന്നു.
Example of how scripted interview was conducted, notice at Sheikh Rasheed not remembering what to say and looking down to script.
Shame on such tout journalists, enabling fascism! pic.twitter.com/XsF4N4I193
— PTI (@PTIofficial) October 20, 2023
“>
കഴിഞ്ഞ മാസം റാവൽപിണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും പോലീസ് റഷീദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മേയ് മാസം മുതൽ തന്നെ റഷീദ് പൊതുവേദികളിൽ നിന്നും വിട്ടു നിൽക്കാൻ തുടങ്ങിയിരുന്നു. ഇതേകുറിച്ചായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. പേപ്പറിലേക്ക് കണ്ണോടിച്ച അദ്ദേഹം തനിക്ക് 72 വയസുണ്ടെന്നും 40 ദിവസത്തെ ‘ചില്ല’ ( ആത്മീയ ചികിത്സ) ചെയ്യാൻ പോയിരിക്കുകയായിരുന്നെന്നുമായിരുന്നു മറുപടി.
റഷീദിന്റെ ഈ പ്രവർത്തിയെ പിന്തുണച്ച മാദ്ധ്യമ പ്രവർത്തകനെതിരെയും വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ” എങ്ങനെ ഒരു സ്‌ക്രിപ്റ്റഡ് അഭിമുഖം നടത്താം എന്നതിന്റെ ഉദാഹരണം’ എന്ന അടികുറിപ്പോടെയാണ് പിടിഐ സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ വീഡിയോ പങ്കുവെച്ചത്.















