ബെംഗളുരു: സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഗഗൻയാൻ പരീക്ഷണ വിക്ഷേപണം നടന്നു. 10 മണിയോടെയാണ് വിക്ഷേപണം നടന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു. കൗൺഡൗൺ ആരംഭിച്ച് വിക്ഷേപണത്തിന് അഞ്ചു സെക്കന്റ് മുമ്പ് ദൗത്യം നിർത്തിവെക്കുകയായിരുന്നു. തകരാർ കണ്ടെത്തി വളരെ വേഗം പരിഹരിച്ച് 10 മണിയോടെ വിക്ഷേപണം പൂർത്തിയാക്കി. വിക്ഷേപിച്ച് രണ്ട് മിനുട്ടിനുള്ളിൽ പാരച്യൂട്ട് ഉയർത്തി മോഡ്യൂൾ ബംഗാൾ ഉൾക്കടലിൽ പതിക്കുകയായിരുന്നു.
#WATCH | Gaganyaan Mission: After the successful touch down of the crew escape module, ISRO chief S Somanath congratulates scientists pic.twitter.com/YQp6FZWXec
— ANI (@ANI) October 21, 2023
“>
പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് പതിച്ചത്. സമുദ്രത്തിൽ നിന്നും മോഡ്യൂളിനെ വീണ്ടെടുത്ത് തിരികെ എത്തിക്കാനുള്ള ദൗത്യം ഐഎൻഎസ് ശക്തിയാണ് നടത്തുന്നത്. നിലവിൽ മോഡ്യൂൾ പതിച്ചതിന് സമീപം നാവികസേന എത്തിയിട്ടുണ്ട്. വീണ്ടെടുക്കൽ ദൗത്യം പൂർത്തിയായാൽ മൊഡ്യൂളിനെ ചെന്നൈയിലേക്കാണ് എത്തിക്കുക.
#WATCH | Gaganyaan’s test flight successfully tests the crew escape module. The module touched down in the Bay of Bengal
(Video source: ISRO) pic.twitter.com/wG5qQUrK9O
— ANI (@ANI) October 21, 2023
“>
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഇതിന്റെ ഭാഗമായ നിർണ്ണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1.
ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെ മൂന്ന് പരീക്ഷണ ദൗത്യങ്ങൾ കൂടി വൈകാതെ നടത്തുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചിരുന്നു.















