തിരുവനന്തപുരം: കേരളത്തിൽ ഇടതുഭീകരവാദം ഭീകരവാദം ശക്തമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലെ സ്ഥിതി അതീവഗുരുതരമാണെന്നും ഉൾവനത്തിൽ തമ്പടിച്ചിരിക്കുന്നത് 50 അംഗ സായുധ സംഘമാണെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ, കേന്ദ്ര ഇന്റലിജൻസിന്റെ മുന്നിയിപ്പ് സംസ്ഥാനം അവഗണിച്ചതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ നക്‌സൽ- കമ്യൂണിസ്റ്റ് ഭീകരവാദം തുടച്ചുനീക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന പ്രവർത്തനമാണ് കേരളം സ്വീകരിക്കുന്നത്. ഭീകരർ സംഘമായി ഗ്രാമങ്ങളിലെത്താറുണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും കാര്യമായ അന്വേഷണം സർക്കാർ നടത്തിയിട്ടില്ല.















