വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്‌ഫോൺ റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തും. റിലയൻസിന്റെ ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് കമ്പനി വൺപ്ലസുമായി ധാരണയിലെത്തി. ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.
സ്‌റ്റോറുകളിൽ നിന്നും ഫോൺ സ്വന്തമാക്കുന്നവർക്ക് സൗജന്യമായി വൺപ്ലസ് ബഡ്‌സ് പ്രോ 2, ആക്‌സിഡന്റൽ പ്രൊട്ടക്ഷൻ പ്ലാൻ, ഐസിഐസിഐ ബാങ്ക് കാർഡ്, വൺ കാർഡ് എന്നിവയിൽ 5,000 രൂപ വരെ തൽക്ഷണം കിഴിവ് നേടാം. കൂടാതെ 8,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒക്ടോബർ 27-ന് വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
വൺപ്ലസുമായി സഹകരിച്ച് വൺപ്ലസ് ഓപ്പൺ സ്മാർട്ട്‌ഫോണിന്റെ എക്‌സ്‌ക്ലൂസീവ് വിൽപ്പനയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് ഡിജിറ്റലിന്റെ സിഇഒ ബ്രയാൻ ബേഡ് പറഞ്ഞു.