വായ്പ എടുക്കുന്നതിന് വേണ്ടി ബാങ്കിൽ എത്തുമ്പോഴാണ് പലരും സിബിൽ സ്‌കോർ എന്ന നൂലാമാലയെക്കുറിച്ച് അറിയുന്നത്. വായ്പ അനുവദിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സിബിൽ സ്‌കോർ. വായപകളോ ക്രെഡിറ്റ് കാർഡോ അനുവദിക്കുന്നതിന് മുമ്പായി ഉപയോക്താവിന്റെ സിബിൽ സ്‌കോർ ബാങ്ക് പരിശോധിക്കും. കുറഞ്ഞ സിബിൽ സ്‌കോർ ആണ് ഉപയോക്താവിന് എങ്കിൽ ഇത് വായ്പാ ചിലവ് കൂടുന്നതിന് കാരണമാകും. സിബിൽ സ്‌കോർ ഉപയോക്താവിന്റെ സാമ്പത്തികമായ ഇടപാടുകളുടെ രേഖയാണ്. സിബിൽ സ്‌കോർ മെച്ചപ്പെട്ട രീതിയിൽ സൂക്ഷിക്കുന്നതിനുള്ള വഴികൾ എന്തെല്ലാമെന്ന് നോക്കാം…
സിബിൽ സ്‌കോർ ഉയർന്ന് നിൽക്കുന്നതിന് ക്രെഡിറ്റ് വിനിയോഗ അനുപാതം 30 ശതമാനത്തിൽ കൂടാതെ ശ്രദ്ധിക്കുക. കാർഡിന്റെ നിലവിലുള്ള പരിധി തുടരാൻ സാധിക്കാത്ത പക്ഷം ഉയർന്ന പരിധിയുള്ള ക്രെഡിറ്റ് കാർഡ് ലഭിക്കാൻ സഹായകമാകും.
വായ്പകളുടെ തിരിച്ചടവ് മുടക്കാതെ കൃത്യമായി അടച്ചു തീർക്കുക
ഉയർന്ന സിബിൽ സ്‌കോർ ലഭിക്കുന്നതിന് വേണ്ടി വായ്പാ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുക.
300-നും 900-നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്‌കോർ. 750-ന് മുകളിലുള്ള സ്‌കോറിനെയാണ് മികച്ചതായി കണക്കാക്കുന്നത്.