അജിത്-ശാലിനി താര ദമ്പതികളുടെ മകൻ ആദ്വിക്കിന് സ്പോർട്സിനോടുള്ള താത്പര്യം ആരാധകർക്ക് സുപരിചിതമാണ്. മുൻപ് ശാലിനിക്കൊപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങശളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോഴിതാ, ആദ്വിക്ക് ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങളിൽ അമ്മ ശാലിനെയെയും കാണാം.
അച്ഛനെ പോലെ തന്നെയാണ് മകന്റെയും ഫുട്ബോൾ ആരാധന. സ്പോർട്സ് കൂടാതെ, അജിത് ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്.
2015 ലാണ് അജിത്- ശാലിനി ദമ്പതികൾക്ക് ആദ്വിക് ജനിക്കുന്നത്. 14 വയസ്സുള്ള അനൗഷ്കയാണ് ഇരുവരുടെയും മൂത്തമകൾ. അപൂർവ്വമായി മാത്രമേ താര കുടുംബത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളഇൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ ഈ ചിത്രം ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.