ന്യൂഡൽഹി: ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഡൽഹിയിലെ ദുർഗാപൂജ പന്തൽ സന്ദർശിച്ച അദ്ദേഹം ധനൂച്ചി നാച്ച് നടത്തുകയും ചെയ്തു. പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞും നെറ്റിയിൽ സിന്ദൂരം ചാർത്തിയുമാണ് യുഎസ് പ്രതിനിധിയെ പൂജാ പന്തലിലേക്ക് വരവേറ്റത്.
പൂജാപന്തലിൽ സന്ദർശിച്ച എറിക് ആരതി നടത്തുകയും ആളുകളോടൊപ്പം ധനൂച്ചി നാച്ച് നടത്തുകയും ചെയ്തു. കൂടാതെ കുട്ടികളുടെ കലാപരിപാടികൾ ആസ്വദിച്ച അദ്ദേഹം വ്യത്യസ്തമായ ഭക്ഷണപദാർത്ഥങ്ങളും മധുരപലഹാരങ്ങളും രുചിക്കുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ധനൂച്ചി നാച്ച്. പ്രത്യേക രീതിയിൽ നിർമ്മിച്ചിട്ടുള്ള മൺകുടങ്ങളിൽ കനൽ നിറച്ച് രണ്ട് കൈകളിലും വായിലും വെച്ച് നൃത്തം ചെയുന്ന രീതിയാണിത്.
ദുർഗ പൂജാ പന്തലിൽ നിന്നുമുള്ള ദൃശ്യങ്ങൾ എറിക് സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. ‘ എല്ലാവർക്കും ശുഭ പൂജ, ഡൽഹി സിആർ പാർക്കിലെ ദുർഗാ പൂജാ പന്തൽ സന്ദർശിക്കുവാൻ എനിക്ക് അവസരം ലഭിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ രുചിക്കുകയും ചെയ്തു. ഇന്ത്യയിലെ വ്യത്യസ്തമായ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതുനുള്ള നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചു. ഇന്ത്യയുടെ വ്യത്യസ്തമായ ഈ സംസ്‌കാര വൈവിധ്യത്തിൽ എനിക്ക് അത്ഭുതം തോന്നുന്നുണ്ട്. എറിക് എക്‌സിൽ കുറിച്ചു.
വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാണ് നവരാത്രി ആഘോഷം. പലയിടങ്ങളിലും ദുർഗാ പൂജാ പന്തലുകളിൽ ആയിരിക്കും ആഘോഷം നടക്കുന്നത്.
Shubho Pujo, everyone!
I had an incredible time pandal hopping in CR Park in Delhi, participating in the cultural festivities and of course, tasting some amazing Pujo food! As I continue to experience different celebrations across India, I remain in awe of @IncredibleIndia’s… pic.twitter.com/UHUF9qUy0v— U.S. Ambassador Eric Garcetti (@USAmbIndia) October 21, 2023
“>