ന്യൂഡൽഹി : ഇടതുപക്ഷ മാദ്ധ്യമമായ ‘ദി വയർ’ സീനിയർ എഡിറ്റർ അർഫ ഖാനെതിരെ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ഇന്ത്യക്കാരിയായതിൽ ലജ്ജ ഉണ്ടെങ്കിൽ പാകിസ്താനിലേക്ക് വരൂവെന്നാണ് ഡാനിഷ് കനേരിയ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് .
“ഇന്ത്യക്കാരനായതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നുവെങ്കിൽ എന്റെ രാജ്യമായ പാകിസ്താനിലേക്ക് വരൂ. നിങ്ങളെപ്പോലുള്ളവരെ ഇന്ത്യക്ക് ആവശ്യമില്ല. ഈ യാത്ര സ്‌പോൺസർ ചെയ്യുന്നതിൽ ഇന്ത്യയിലെ നിരവധി ആളുകൾ സന്തോഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.“ എന്നാണ് ഡാനിഷ് കനേരിയയുടെ കുറിപ്പ് .
ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ആരാധകർക്കെതിരെ ന്യൂനപക്ഷ ഇരവാദം പ്രകടിപ്പിച്ച് അർഫ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. “ലോകകപ്പ് മത്സരങ്ങൾക്കിടെ നിരവധി ക്രിക്കറ്റ് ആരാധകരുടെ നിന്ദ്യമായ പെരുമാറ്റം, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എന്നെ ലജ്ജിപ്പിക്കുന്നു “ എന്നാണ് അർഫ ഖാൻ കുറിച്ചത് . സ്പോർട്സിനോടുള്ള ഈ നിസ്സാരവും സുരക്ഷിതമല്ലാത്തതും ഭൂരിപക്ഷവുമായ സമീപനം കഴിഞ്ഞ ഒരു ദശകത്തിൽ മോദി-ആർഎസ്എസ് സൃഷ്ടിച്ച ഇന്ത്യയുടെ പ്രതീകമാണെന്നും അർഫ ഖാൻ പറഞ്ഞിരുന്നു.















