ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ മഞ്ഞിനൊപ്പം ഒരുപിടി റെക്കോർഡുകളും പെയ്തിറങ്ങി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്‌ക്കുന്ന താരമായി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽമാറിയപ്പോൾ നായകൻ രോഹിത് ശർമ്മയും കുറിച്ചു മറ്റൊരു നാഴികകല്ല്. 20 റൺസ് എടുക്കുമ്പോഴാണ് ഗിൽ 2,000 റൺസ് കടന്നത്. ആകെ 38 ഇന്നിംഗ്സിൽ നിന്നാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്.
40 ഇന്നിംഗ്സിൽ നിന്ന് 2,000 റൺസ് എടുത്ത ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെ മറികടന്ന ഗിൽ 45 ഇന്നിംഗ്സിൽ 2,000 എടുത്ത പീറ്റേഴ്സൺ, സഹീർ അബ്ബാസ്, ബാബർ അസം എന്നിവരെയും ഒരു കാതം അകലെയാക്കി.
ഏകദിനത്തിൽ ഒരു വർഷം 50 സിക്സുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി. ഹെൻട്രിയുടെ ആദ്യ ഓവറിൽ നേടിയ സിക്സാണ് താത്തിന്റെ ഈ വർഷത്തെ 50-ാം സിക്സർ. ഏകദിനത്തിൽ ഇതിനു മുമ്പ് രണ്ട് താരങ്ങൾ മാത്രമെ ഒരു വർഷം 50ലേറെ സിക്സ് അടിച്ചിട്ടുള്ളൂ.2015ൽ എബി ഡി വില്ലിയേഴ്സും 2019ൽ ക്രിസ് ഗെയ്ലുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.















