തിരുവനന്തപുരം: സർക്കാർ നൽകിയ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാൽ ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും ഗവർണർ പറഞ്ഞു.
കെടിയു മുൻ വിസി സിസാ തോമസിന് അനുകൂലമായ ഹെെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും സർക്കാർ രാജ് ഭവനോട് വഴക്ക് പിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗവർണർ നിയമിച്ച വൈസ് ചാൻസിലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
തുടർന്ന് മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.