ഭോപ്പാൽ: നവരാത്രി ദിനാഘോഷങ്ങളിൽ പങ്കുച്ചേർന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മഹാ അഷ്ടമി ദിനത്തിൽ മധ്യപ്രദേശിലെ ഫൂൽ ബാഗിലുള്ള മാനസ് ഭവൻ സന്ദർശിച്ച ശേഷം ദുർഗ്ഗാദേവിക്ക് പൂജകൾ നടത്തുകയും ഭാരതത്തിന്റെ പുരോഗതിക്കായി അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.
” നമ്മുടെ മൂല്യങ്ങളും തത്വങ്ങളും എന്നും മുറുകെ പിടിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മുടെ രാജ്യവും സംസ്ഥാനവും എന്നും ആത്മീയമായും പുരോഗമനം കൈവരിച്ചും മുന്നോട്ട് പോകട്ടെ”- അദ്ദേഹം പറഞ്ഞു.
”ബൈസാ ബായി ചക്രവർത്തിയായിരുന്നു ഗ്യാൻവാപി കിണർ വൃത്തിയാക്കി മോടിപിടിപ്പിച്ച് ശിവലിംഗം സംരക്ഷിച്ചിരുന്നത്. അതുപോലെ തന്നെ കാശിയുടെ മഹത്വം ഉയർത്തി കാണിക്കുന്നതിൽ അഹല്യ ബായി ഹോൾക്കറിന്റെ സ്ഥാനവും ചെറുതല്ല. ഛത്രപതി ശിവാജിയുടെ കാലം മുതൽ തന്നെ ഹൈന്ദവ വിശ്വാസങ്ങൾ സംരക്ഷിക്കുന്നവരാണ് നമ്മൾ. മറാത്തകൾക്കും ഹിന്ദു മതവുമായി വളരെ നല്ല ബന്ധമുണ്ട്.”- ജ്യോദിരാദിത്യ സിന്ധ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. വാരണാസി കൊള്ളയടിക്കാനായി എത്തിയ അക്രമികളിൽ നിന്നും കാശിയെ സംരക്ഷിച്ചത് ചക്രവർത്തിമാരായ അഹല്യബായി ഹോൾക്കറും ബൈസാ ബായിയും ചേർന്നാണെന്നും അതുപോലെ തിന്മയെ നശിപ്പിച്ച് നന്മ എപ്പോഴും വിജയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.