കോഴിക്കോട്: സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ. രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചില രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും പിന്തുണ നൽകുന്നുവെന്നും എസ്. സുദർശൻ പറഞ്ഞു.
‘രാഷ്‌ട്രത്തിന്റെയും ധർമ്മത്തിന്റെയും സമാജത്തിന്റെയും പരമമായ രക്ഷയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ രാഷ്‌ട്രത്തിന്റെ പരം വൈഭവവും സാധ്യമാക്കണം. ഭാരതത്തിൽ ജനിച്ചുവീണവരെല്ലാം ഹൈന്ദവരാണന്ന് സർസംഘചാലക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുണ്ട്. അവർക്ക് ചില രാഷ്‌ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും സാംസ്‌കാരിക നായകരുടെയും പിന്തുണ ലഭിക്കുന്നു.’- എന്ന് എസ്.സുദർശൻ വ്യക്തമാക്കി
കോഴിക്കോട് കുറ്റ്യാടിയിൽ ആർഎസ്എസ് വിജയദശമി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സ്മിത പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.