ഇസ്ലാമാബാദ് : പാകിസ്താൻ ബാറ്റ്‌സ്മാൻമാർ പ്രോട്ടീൻ കഴിക്കാത്തതിനാലാണ് സിക്‌സറുകൾ അടിക്കാൻ കഴിയാത്തതെന്ന് പാക് താരം ഇമാം ഉൾ ഹഖ് . മത്സരത്തിൽ സിക്‌സറുകൾ അടിക്കാൻ കാർബോഹൈഡ്രേറ്റിന് പകരം പ്രോട്ടീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നും വാർത്താസമ്മേളനത്തിനിടെ ഇമാം ഉൾ ഹഖ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏകദിനത്തിൽ പാക് ബാറ്റ്‌സ്മാൻമാർ ആദ്യ 10 ഓവറിൽ സിക്‌സറൊന്നും പറത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇമാം ഉൾ ഹഖ് ഇത്തരത്തിൽ വിചിത്രമായ മറുപടി പറഞ്ഞത്. തിങ്കളാഴ്ച അഫ്ഗാനിസ്താനുമായുള്ള മൽസരത്തിലെ പവർ പ്ലേക്കിടെ, സിക്‌സറുകൾ അടിക്കാൻ ടീമംഗങ്ങൾ കൂടുതൽ പ്രോട്ടീൻ കഴിച്ചതായും ഇമാം ഉൾ ഹഖ് പറഞ്ഞു.
തന്റെ ടീമിലെ ബൗളർമാർ കാര്യമായ പ്രകടനം കാഴ്ച വെയ്‌ക്കുന്നില്ല . നിലവിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാൻമാർക്ക് അനുകൂലമാണെന്നും അവർ നിരവധി ഉയർന്ന സ്‌കോർ നേടിയ മത്സരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു
അതേസമയം ഇമാം ഉൾ ഹഖിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. മൈതാനത്ത് മൂന്ന് റൺസ് ഓടാൻ കഴിയാത്തയാളാണ് പ്രോട്ടീനെയും, കാർബോഹൈഡ്രേറ്റിനെയും കുറിച്ച് സംസാരിക്കുന്നതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത് .
ഭക്ഷണം കഴിക്കുന്നതിനപ്പുറം വേറെ എന്തെങ്കിലും ചിന്തിക്കൂവെന്നും , ഭക്ഷണത്തിൽ മാത്രമല്ല പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, , വലിയ സിക്‌സറുകൾ എങ്ങനെ അടിക്കാമെന്ന് രോഹിത് ശർമ്മയിൽ നിന്ന് പഠിക്കണമെന്നുമൊക്കെയാണ് ചില കമന്റുകൾ.















