രാജ്യം സമസ്ത മേഖലയിലും വളരുന്നു; മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണം: സർസംഘചാലക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം സമസ്ത മേഖലയിലും വളരുന്നു; മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണം: സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 10:21 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: രാജ്യം സമസ്ത മേഖലയിലും വളരുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും അത് പ്രകടമാണ്. സാഹചര്യത്തിന് അനുസരിച്ച് സമൂഹവും മാറി ചിന്തിക്കണമെന്നും മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരും മാറ്റങ്ങൾക്ക് വിധേയരാകരാകണമെന്നും നാഗ്പൂരിൽ നടത്തിയ വിജയദശമി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജ് അടക്കമുള്ള നമ്മുടെ പൂർവികർ പകർന്നുനൽകിയ മൂല്യങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് മുറുകെ പിടിച്ച് മൂന്നോട്ട് സഞ്ചരിക്കണം. എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം.

ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. ഈ ഉച്ചകോടി എല്ലാ വർഷവും നടക്കുന്നതാണെങ്കിലും ഈ വർഷം വലിയ മാറ്റങ്ങൾ ദർശിക്കാനായി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ വീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായി മനുഷ്യ കേന്ദ്രീകൃതമായും വനിതാ ശക്തി കേന്ദ്രീകൃതമായും ചർച്ചകൾ നടത്തി. മാനവകുലം ഒരു കുടുംബമാണെന്ന സന്ദേശം നൽകാൻ സാധിച്ചത് ജി20 ഭാരതത്തിൽ നടന്നപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കായിക രംഗത്തും ശ്രദ്ധേയമായ വളർച്ച നമ്മൾ കൈവരിച്ചു. ഏഷ്യൻ ഗെയിംസിൽ 100 ൽ അധികം മെഡലുകൾ നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സ്വന്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം വളർന്നു. ഡിജിറ്റൽ വിനിമയത്തിലും നമ്മൾ വളരെ മുന്നിലാണ്. എല്ലാ മേഖലയിലും നാം വളരുകയാണ്. ഭാരതത്തിന്റെ ഈ അമൃതകാലം കാണുന്നതിനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. രാഷ്‌ട്രത്തിന്റെ സങ്കൽപ്പങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഭഗവാൻ ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോവുകയാണ്. രാമൻ കരുണയുടേയും മര്യാദയുടേയും പ്രതീകമാണ്. ആ സന്ദേശമാണ് അയോദ്ധ്യയിൽ നിന്നും ഉയരുന്നത്.

ഒരു ആശയത്തെ മുന്നിൽവെച്ച് മറ്റൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും നാം അകന്നു നിൽക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യങ്ങൾ രാജ്യത്തിന് വിനാശം വരുത്തിവെക്കാനുള്ളതാണ്. അത്തരം ആശയധാരയോട് സന്ധിചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണം. അത് രാഷ്‌ട്രീയത്തിൽ ആണെങ്കിൽപോലും. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: RSSVIJAYADASHAMI
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies