‘കാത്ത് കാത്തൊരു കല്ല്യാണം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയിലർ റിലീസും നടന്നു. സംവിധായകൻ ജെയിൻ ക്രിസ്റ്റഫർ ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഇത്. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിർമ്മാണം. യുവതാരങ്ങളായ ടോണി സിജിമോനും ക്രിസ്റ്റി ബെനറ്റുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിർമ്മാതാക്കളായ ജി. സുരേഷ്‌കുമാർ, രഞ്ജിത്ത്, ഗായകൻ അരവിന്ദ് വേണുഗോപാൽ, ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടനും എഴുത്തുകാരനുമായ ജോൺ സാമുവൽ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയണറപ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി.















