ടെൽ അവിവ്: ഹമാസിനെ പൂർണമായും തകർക്കാനുള്ള ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയാണെന്ന് ഇസ്രായേൽ സൈന്യം. ശക്തമായ പ്രതിജ്ഞയെടുത്താണ് തങ്ങൾ ഹമാസിനെതിരെ യുദ്ധം ചെയ്യുന്നതെന്നും ഐഡിഎഫ് വക്താക്കൾ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ഇരുനോറോളം പേരിൽ നാല് പേരെ മാത്രം മോചിതരാക്കിയതിന് പിന്നാലെയാണ് ഐഡിഎഫ് വക്താവ് ഹെർസി ഹലേവി പ്രതികരിച്ചത്.
ഹമാസിന്റെ നേതാക്കൾ ഈ ഭീകര സംഘടനയുടെ കീഴിലെ എന്നിവയെല്ലാം തകർക്കും. ഹമാസിന്റെ എല്ലാ നേതാക്കളെയും നശിപ്പിക്കും. അതിനായി തങ്ങൾ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുമെന്നും ഐഡിഎഫ് ചീഫ് ജനറൽ പറഞ്ഞു.
ഹമാസിനെതിരെ ഇസ്രായേൽ ഒറ്റ രാത്രികൊണ്ട് ശക്തമായ തിരിച്ചടിയാണ് നൽകിയത്. കരയുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇപ്പോഴത്തെ സൈനിക നീക്കം. ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായും ഐഡിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.















