ലക്നൗ : ദുർഗാപൂജയ്‌ക്കിടെ പന്തലിൽ കയറി ഇസ്ലാമിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലീം യുവതി . ഉത്തർപ്രദേശിലെ ബസ്തിയിലാണ് ദേവിപൂജയ്‌ക്കിടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടന്നത്.
ചൗരി ബസാറിൽ തിങ്കളാഴ്ച രാത്രി സിംഗ് വാഹിനി ദുർഗാ പൂജാ കമ്മിറ്റി സംഘടിപ്പിച്ച ദേവി പൂജയ്‌ക്കിടെ മുസ്ലീം യുവതി വേദിയിൽ കയറി ദുർഗാ വിഗ്രഹത്തിൽ കറുത്ത തുണി വലിച്ചെറിയുകയും ഗായികയിൽ നിന്ന് മൈക്ക് തട്ടിയെടുത്ത് ‘ഇസ്ലാം സിന്ദാബാദ്, പാകിസ്താൻ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് താഴെയിറക്കി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരുന്നു.
പെൺകുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും രംഗത്തെത്തി . സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എസ്പി ശേഷമണി ഉപാധ്യായ പറഞ്ഞു.















