ഉത്തര്‍പ്രദേശ്: യു.പിയിലെ അംറോഹയിലെ നൗഗവന്‍ സാദത്ത് മേഖലയില്‍ കാര്‍ ട്രക്കിലിടിച്ച് ബിജെപി വനിത നേതാവ് മരിച്ചു. നൂര്‍പൂരില്‍ നിന്ന് മൊറാദാബാദിലേ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരിതാ സിംഗ് എന്ന നേതാവ്. കൂട്ടിയിടി ഉണ്ടായയുടന്‍ കാറിന് തീപിടിച്ചു, അതില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
പോലീസ് സംഭവസ്ഥലത്തെത്തി, പരിക്കേറ്റ ബി.ജെ.പി നേതാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഓടിച്ച അജ്ഞാതനായ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.സരിത സിംഗാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ദാരുണാപകടം.