ലോകകപ്പില്‍ ഹാട്രിക് തോല്‍വിയില്‍പ്പെട്ട് പുറത്താകലിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പാകിസ്താന് ഇനിയും തിരിച്ചുവരാനാകുമോ..? ഭാഗ്യത്തിന്റെ കൈപിടിക്കേണ്ടിവരും പാകിസ്താന് ഇനി ലോകകപ്പിന്റെ സെമി സ്വപ്‌നം കാണണമെങ്കില്‍. വിശദമായി സാദ്ധ്യതകള്‍ എന്താണെന്ന് നോക്കാം.
ഇനിയും പാകിസ്താന് നാലു മത്സരങ്ങള്‍ അവശേഷിക്കുന്നു. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് -0.400 ആണ് നെറ്റ് റണ്‍റേറ്റ്. ഇനിയുള്ള നാല് മത്സരങ്ങളും പാകിസാന് തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ജയിച്ചാല്‍ മാത്രം പോര മറ്റുള്ളവരുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും.
ഇനി വമ്പന്മാരെയാണ് അവേശേഷിക്കുന്ന മത്സരങ്ങളില്‍ നേരിടേണ്ടിവരിക. ഈ ഫോമില്‍ കളിക്കുന്ന പാകിസ്താന് വലിയൊരു വെല്ലുവിളിയാകും അത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്,ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരാണ് എതിരാളികള്‍. ഇതില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ഉറപ്പിച്ചിട്ടുണ്ട്. പാകിസ്താനും ഇംഗ്ലണ്ടും വിമാനം പിടിച്ച് ഇന്ത്യ വിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.















