കോയമ്പത്തൂരിലെ ഈശാവാസ്യാ യോഗാ കേന്ദ്രത്തിലെ മാ ലിംഗാ ഭൈരവി ക്ഷേത്രത്തിലെ പൂജാരിണിയെ കാണുമ്പോൾ ഏവരും ഒന്ന് ആശ്ചര്യത്തോടെ നോക്കും . ചുവന്ന പട്ട് സാരി ചുറ്റി നിൽക്കുന്ന പൂജാരിണി ലെബനോൺ സ്വദേശിയാണ്. ക്രിസ്ത്യൻ യുവതിയായ ഹനൈൻ 14 വർഷങ്ങൾക്ക് മുൻപ് 2009ലാണ് ഇന്ത്യയിലെത്തിയത് .ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിയിരുന്ന ഗ്രാഫിക് ഡിസൈനറായിരുന്ന യുവതി തന്റ 25-ാം വയസിലാണ് ഭാരതത്തിന്റ ആത്മീയതയെ അറിയാൻ തന്റെ ഡിസൈർ ജോലി ഉപേക്ഷിച്ച ഇന്ത്യയിലെത്തിയത്
ത്രിപുരസുന്ദരിയായ ദേവിയുടെ തേജസ് പ്രതിഫലിക്കുന്ന മുഖം ക്ഷേത്രത്തിൽ എത്തുന്ന ആർക്കും മറക്കാൻ കഴിയില്ല.അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ 14 വർഷം കടന്നു പോയത് അറിഞ്ഞില്ലെന്നും മാ ഹനൈൻ പറയുന്നു. വിദേശ ജീവിത രീതിയിൽ മാനസിക പ്രശ്‌നങ്ങൾ വലിയ തോതിൽ അലട്ടിയിരുന്നു. അതിൽ നിന്നൊരു മോചനം ലക്ഷ്യമിട്ട് ഭാരതത്തിന്റെ ആത്മീയ പാതയിലേക്ക് തിരിയുന്നവർ ഏറെയാണ് . ഭാരതം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമാണ് ഏഎൽ ബാഷം അഭിപ്രായപ്പെട്ടത് ഓർത്തുപോകുന്നു, സമ്പത്തിന് അതീതമായ സംതൃപ്തിയാണ് ഭാരതീയ ആത്മീയത പകരുന്നത്.















