ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേക ഫീഡ് തയാറാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. ഫോളോയിംഗ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകൾക്കൊപ്പമാകും ഇതും എത്തുക. മെറ്റ വേരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റഗ്രാമിന്റെ നീക്കം. പണം നൽകി ഇൻസ്റ്റഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപയോക്താക്കളുടെയും ബ്രാൻഡുകളുടെയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം.
നിലവിൽ ഫോളോയിംഗ്, ഫേവറേറ്റ്‌സ് ഫീഡുകൾക്ക് ഒപ്പമാകും ഇതും എത്തുക. എന്നാൽ മെറ്റ വേരിഫൈഡ് എന്ന ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ബ്രാൻഡുകളെയും ക്രിയേറ്റർമാരെയും പ്രത്യേക വിഭാഗമായി മാറ്റി വേർതിരിച്ചു കാണാൻ ഇതിലൂടെ ഉപയോക്താക്കൾക്കാകും.
നിലവിൽ ഫേസ്ബുക്ക് വെബ്ബ് ഉപയോക്താക്കളുടെ മെറ്റ വേരിഫൈഡ് പ്രതിമാസ നിരക്ക് 5,99 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്. ഇതിലൂടെ മെറ്റയുടെ അധിക സേവനങ്ങളും ചെക്ക് മാർക്കും വേരിഫൈഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും.















