ന്യൂഡൽഹി : 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പഠന റിപ്പോർട്ട് . ഇന്നത്തെ നിലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യക്ക് കഴിയുമെന്നാണ് എസ്പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത് .
ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ സ്വയം ഉയർത്തെഴുന്നേൽക്കുന്ന അവസ്ഥയിലാണെന്നും 2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയേക്കുമെന്നും സർവേയിൽ പറയുന്നു.
ഇന്ത്യയുടെ ജിഡിപി 2022ൽ 3.5 ട്രില്യൺ ഡോളറാകുമെന്നും അടുത്ത ദശകത്തിൽ അത് ഇരട്ടിയാവുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചുവരികയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി വർധിച്ചതാണ് സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.















