സ്ഥിര നിക്ഷേപകർക്ക് കൂടുതൽ നേട്ടം സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഫെഡറൽ ബാങ്ക്. എഫ്ഡി നിക്ഷേപകരായ ഉപയോക്താക്കൾക്ക് ഗുണകരമാകും വിധം പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് ബാങ്ക്. സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചും ഉത്സവ സീസണുകൾ എത്തിയതിനാലുമാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.
പുതുക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് 8.15 ശതമാനം പലിശ നിരക്ക് ലഭ്യമാകും. 400 ദിവസത്തേക്കുള്ള കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾക്കാകും ഈ നിരക്ക് ലഭ്യമാകുക. കാലാവധിക്ക് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് 7.90 ശതമാനം പലിശയാകും ലഭിക്കുക. മറ്റുള്ളവർക്ക് 7.65, 7.40 എന്നിങ്ങനെയാകും 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ലഭ്യമാകുന്ന പലിശ നിരക്ക്.
13 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള അല്ലെങ്കിൽ കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാനാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.05 ശതമാനവും മറ്റുള്ളവർക്ക് 7.55 ശതമാനും പലിശ ലഭിക്കും. ഇതേ കാലയളവിൽ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾക്ക് 7.80, 7.30 എന്നിങ്ങനെയാകും പുതിയ നിരക്ക് ലഭിക്കുക.