ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍. ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ് കടന്ന ഇംഗ്ലണ്ട് 85ന് 5 നിലയിലേക്കാണ് വീണത്. 25 ഓവറില്‍ 123-7 എന്ന നിലയില്‍ പരുങ്ങലിലാണ് ഇംഗ്ലണ്ട്. 33 റണ്‍സുമായി സ്റ്റോക്‌സും റണ്ണൊന്നുമെടുക്കാതെ വില്ലയുമാണ് ക്രീസില്‍.
ടീമിലേക്ക് മടങ്ങിയെത്തിയ ലാഹിരു കുമാര രണ്ടുവിക്കറ്റെടുത്തപ്പോള്‍ വൈറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും രണ്ടു വിക്കറ്റുമായി തിരിച്ചുവരവ് ആഘോഷമാക്കി. കസുന്‍ രജിതയ്‌ക്കും രണ്ടു വിക്കറ്റ് ലഭിച്ചു.
ജോണി ബെയര്‍സ്‌റ്റോ 30 (31), ഡേവിഡ് മലാന്‍ 28(25), എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്.സ്‌കോര്‍ 45ല്‍ നില്‍ക്കേ മലാന്‍ വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. പിന്നീട് എത്തിയവരെല്ലാം പെട്ടെന്ന് കൂടാരം കയറി. ജോ റൂട്ട് (3), നായകന്‍ ജോസ് ബട്‌ലര്‍ (8), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1), മോയിന്‍ അലി (15), ക്രിസ് വോക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍.















