സൂര്യയുടെ 43-ാം ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോൾ അത് ശരി വെച്ച് കൊണ്ടുള്ള പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ഔദ്യാഗികമായി സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സൂര്യ 43’ എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിനെ കൂടാതെ നസ്രിയ ഫഹദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇദ്ദേഹത്തിന്‍റെ നൂറാമത്തെ ചിത്രം കൂടിയാണിത്. വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
അനൗൺസ്മെന്റ് വീഡിയോയിൽ ‘പുറനാന്നൂറ്’, എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ചിത്രത്തിൻ പേര് ഇതാണെന്ന സംശയത്തിലാണ് സിനിമാ ആരാധകർ. ചിത്രം ആക്ഷൻ ത്രില്ലർ ആണെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഏഴാമത്തെ പ്രോജക്ട് ആണിത്.















