ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെ നടന്ന ആക്രമണത്തിൽ അലംഭാവം കാണിച്ച് പോലീസ്. ഇത് സംബന്ധിച്ച് തമിഴ്നാട് രാജ്ഭവൻ ഔദ്യോഗിക വാർത്താകുറിപ്പ് പുറത്തിറക്കി. പ്രതിയെ പിടിച്ചെങ്കിലും നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും രാത്രിയിൽ തന്നെ മജിസ്റ്റ്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡിൽ പോകാൻ പോലീസ് സഹായിച്ചെന്നും രാജ്ഭവൻ വാർത്താകുറിപ്പിൽ പറയുന്നു.
വിശദമായ അന്വേഷണത്തിന് പോലീസ് തയ്യാറായില്ലെന്നും കുറ്റവാളിയെ ശിക്ഷിക്കേണ്ടി വരുമെന്നുള്ളതിനാൽ അന്വേഷണ്തിന് പോലും മുതിരാതെ അന്വേഷണം അവസാനിപ്പിച്ചതെന്നും അന്വേഷണം ആരംഭിക്കും മുമ്പ് എഫ്ഐആർ അതിനെ കൊലപ്പെടുത്തിയെന്നാണ് രാജ്ഭവൻ ആരോപിച്ചു.
— RAJ BHAVAN, TAMIL NADU (@rajbhavan_tn) October 26, 2023
കഴിഞ്ഞ ദിവസമാണ് കറുക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവന് നേരെ ക്രൂഡ് ബോംബെറിഞ്ഞത്. നീറ്റ് പരീക്ഷ റദ്ദാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിട്ടാത്തതിനെ തുടർന്നാണ് ഇയാൾ രാജ് ഭവന് നേരെ ആക്രമണം നടത്തിയത്.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയിരുന്നെങ്കിലും ഗവർണർ ബില്ലിൽ ഒപ്പിട്ടിരുന്നില്ല. വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്ന ഈ തീരുമാനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിലൂടെ സ്വകാര്യ കോളേജുകൾക്ക് തലവരി പണം വാങ്ങാനും അവസരമുണ്ടാകും.















