അയോദ്ധ്യ ; അയോദ്ധ്യയിലേയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കഴിയുന്ന ജനങ്ങൾ ഭാഗ്യവാന്മാരാണെന്ന് .തർക്ക മന്ദിരവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി .
അയോദ്ധ്യ എന്നത് മതങ്ങളുടെ നാടാണ് – ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ – രാജ്യത്തിന്റെ മുഴുവൻ ദേവതകളും ഇവിടെ വസിക്കുന്നു. പ്രധാനമന്ത്രി മോദി ഇവിടെ ദർശനത്തിനായി എത്തുന്നതിൽ അയോദ്ധ്യയിലെ ജനങ്ങൾ ഭാഗ്യവാന്മാരാണ്…” , മോദി അയോദ്ധ്യയിൽ വന്ന് ‘പ്രാണപ്രതിഷ്ഠ’ നടത്തണമെന്ന് ഞങ്ങളും താല്പര്യപ്പെടുന്നു. ഇവിടെയുള്ള എല്ലാ പുരോഹിതന്മാർക്കും പ്രധാനമന്ത്രി മോദിയുടെ മുമ്പാകെ ചടങ്ങുകൾ നടത്താൻ ഭാഗ്യമുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥലം പള്ളിക്ക് അനുവദിച്ചു, എന്നാൽ ട്രസ്റ്റികൾ അത് അവരുടെ സ്വത്തായി കണക്കാക്കി, ഇന്നുവരെ ഒരു ജോലിയും ആരംഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് പണി വൈകുന്നത് എന്ന ചോദ്യമാണ് ആളുകൾ ഉന്നയിക്കുന്നത്. .അയോദ്ധ്യയിലെ ജനങ്ങൾ പറയുന്നത്, ട്രസ്റ്റിമാർ സത്യസന്ധരായിരുന്നെങ്കിൽ, ജോലി തുടങ്ങുമായിരുന്നു.അതിനാൽ, ട്രസ്റ്റികളെ നിരീക്ഷിച്ച് പള്ളിയുടെ പണി എത്രയും വേഗം ആരംഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ട്രസ്റ്റികൾ അശ്രദ്ധ കാണിച്ചാൽ അവരെ മാറ്റണം… “അൻസാരി പറഞ്ഞു.















