രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയായി കണക്കാക്കുന്നത് ആധാർ കാർഡ് ആണ്. ഔദ്യോഗിക കാര്യങ്ങൾക്ക് എല്ലാം തന്നെ ആധാർ കാർഡ് കൂടിയേ തീരൂ. ആധാർ കയ്യിൽ കരുതാതെ ഡിജിറ്റലായി സൂക്ഷിക്കാനും സാധിക്കും. ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനാകും. ഇത് ആധാറിന്റെ ഫിസിക്കൽ കോപ്പിക്ക് സമമാണ്.
ഡിജിറ്റൽ കോപ്പി എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം…
ഡിജിറ്റൽ ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. അതായത് www.uidai.gov.in അല്ലെങ്കിൽ www.eaadhaar.uidai.gov.in സന്ദർശിക്കുക.
ഘട്ടം 1:
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) www.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2:
ഹോംപേജിൽ, ‘എന്റെ ആധാർ’ ടാബിന് താഴെയുള്ള ‘ആധാർ ഡൗൺലോഡ് ചെയ്യുക’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3:
ഒരു പുതിയ പേജ് തുറക്കുമ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (EID) നൽകുക.
ഘട്ടം 4:
നിങ്ങളുടെ മുഴുവൻ പേരും പിൻ കോഡും ഇമേജ് ക്യാപ്ചയും നൽകുക.
ഘട്ടം 5:
‘വൺ ടൈം പാസ്വേഡ് നേടുക’ (OTP) ക്ലിക്ക് ചെയ്യുക.
ഘട്ടം 6:
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. ഇത് നൽകി ‘ആധാർ ഡൗൺലോഡ് ചെയ്യുക എന്ന ‘ ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 7:
നിങ്ങളുടെ ആധാർ കാർഡ് ഒരു പിഡിഎഫ് ഫയലിന്റെ രൂപത്തിൽ ഡൗൺലോഡ് ചെയ്യാനാകും.
പിഡിഎഫ് ഫയൽ തുറക്കുന്നതിന് ആധാർ കാർഡിൽ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും വലിയ അക്ഷരങ്ങളും നിങ്ങളുടെ ജനന വർഷവും സംയോജിപ്പിച്ച പാസ്വേഡ് നൽകണം.