വിമര്‍ശനങ്ങള്‍ ശക്തമായതോടെ പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനോട് ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച അനുകൂല ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ്. സ്വന്തം രാജ്യത്തു നിന്നു പോലും വിമര്‍ശനങ്ങള്‍ വ്യാപകമായതോടെയാണ് ഗത്യന്തരില്ലാതെ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പിസിബി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
ഓക്ടോബര്‍ 11ന് ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ വിവാദത്തിലായ പാക് താരത്തിനെതിരെ വിമര്‍ശനം ശക്തമായി.
ഇഹ്തിഷാം ഉല്‍ ഹഖ് എന്ന പാക് മാദ്ധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താനിലെ മാദ്ധ്യപ്രവര്‍ത്തകര്‍ റിസ്വാന്റെ നടപടിയില്‍ ബോര്‍ഡിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.
🚨According to a source, PCB (media team) asked Rizwan to delete the tweet on Gaza.
— Ihtisham Ul Haq (@iihtishamm) October 26, 2023
“>
This was for our brothers and sisters in Gaza. 🤲🏼
Happy to contribute in the win. Credits to the whole team and especially Abdullah Shafique and Hassan Ali for making it easier.
Extremely grateful to the people of Hyderabad for the amazing hospitality and support throughout.
— Muhammad Rizwan (@iMRizwanPak) October 11, 2023
“>