എറണാകുളം; സോളര്‍ കേസില്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്ക് തിരിച്ചടി. പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഇതോടെ എം.എല്‍.എയുടെ മന്ത്രി സ്ഥാനം എന്ന മോഹത്തിനും തിരിച്ചടിയായി.
അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി തള്ളി ഉത്തരവിട്ടത്. കേസില്‍ മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറും സോളര്‍ കേസിലെ പരാതിക്കാരിയുമാണ് എതിര്‍കക്ഷികള്‍.
സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലെ ആരോപണങ്ങള്‍.