ഗതിശക്തി സഞ്ചാര്‍ ; അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകൾ; പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഗതിശക്തി സഞ്ചാര്‍ ; അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകൾ; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2014ല്‍ തന്നെ കാലഹരണപ്പെട്ട ഫോണുകള്‍ ജനം വലിച്ചെറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിനെ പരിഹസിച്ചായിരുന്നു മോദിയുടെ വാക്കുകൾ. അന്നത്തെ കാലത്ത് ബാറ്ററിചാർജ് ചെയ്യാനും ബാറ്ററി മാറ്റി നോക്കാനും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും എന്നാൽ 2014 ൽ കാലാഹരണപ്പെട്ട ഫോണുകൾ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ തങ്ങൾക്ക് ജനങ്ങൾ അവസരം നൽകുകയായിരുന്നെന്നും മോദി പറഞ്ഞു. പ്ര​ഗതി മെെതാനത്ത് നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന്റെ ഏഴാം പതിപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 ഒരു വര്‍ഷം മാത്രമല്ല. മാറ്റത്തിന്റെ വര്‍ഷം കൂടിയാണ്. സ്‌ക്രീനുകൾ പ്രവർത്തിക്കാത്ത കാലഹരണപ്പെട്ട ഫോണുകൾ പോലെയായിരുന്നു മുൻ സർക്കാരിന്റെ അവസ്ഥ. 2014-ല്‍ ബിജെപി നേടിയ വൻ വിജയം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു മോദി കോണ്‍ഗ്രസിനെ പരിഹസിച്ചത്.

അതേസമയം തന്നെ 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാൽ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ചിലപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചേക്കാെമെന്നും എങ്കിലും ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശരിയായ സ്ഥലം കിട്ടാത്തതാണ് ടവറുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസമെടുക്കാന്‍ കാരണമെന്ന ഉദ്യോഗസ്ഥരുടെ മറുപടിയ്‌ക്ക് നിർദ്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ ടവറുകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

മൂലധനം, വിഭവങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലേക്ക് ചുവടുവെയ്‌ക്കാൻ ജനത്തെ പ്രേരിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന. നിലവിൽ 6 ജി സ്‌പേസ് യാഥാർത്ഥ്യമാക്കുന്നതിൽ ഭാരതം ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോണുകളാണ് ഉപയോഗിക്കുന്നത്. ‘ഞങ്ങൾ രാജ്യത്ത് 5ജി വിപുലീകരിക്കുക മാത്രമല്ല, 6 ജി സാങ്കേതികവിദ്യയുടെ മേഖലയിൽ നേതാക്കളാകാനുള്ള ദിശയിലേക്കും നീങ്ങുകയാണ്. സാംസങ്ങിന്റെ ഫോൾഡ് 5 ഫോണും ആപ്പിളിന്റെ ഐഫോൺ 15 നും ഇന്ത്യയിൽ നിർമ്മിക്കുന്നു. ലോകം ഇപ്പോൾ മെയ്ഡ് ഇൻ ഇന്ത്യ ഫോണുകള്‍ ഉപയോഗിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നമ്മുടെ യുവതലമുറ രാജ്യത്തിന്റെ ഭാവിയെ നയിക്കുന്നത് എല്ലാവർക്കും അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിക്‌സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന ഗൂഗിളിന്റെ സമീപകാലത്തെ പ്രഖ്യാപനം പരാമർശിച്ച് കൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ.

കൂടാതെ ഗുജറാത്തില്‍ മാത്രം 66 ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസത്തെ സംബന്ധിച്ച ആശങ്കയും അദ്ദേഹം പങ്കുവെച്ചു. മൊബൈല്‍ കവറേജുമായി ബന്ധപ്പെട്ട് റൈറ്റ് ഓഫ് വേയുടെ കേന്ദ്രീകൃത അനുമതികള്‍ക്കായി സര്‍ക്കാര്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചിട്ടുണ്ടെന്നും ഗതിശക്തി സഞ്ചാര്‍ എന്നാണ് ഈ വെബ്‌സൈറ്റിന്റെ പേരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്‌ട്രയിലെയും ജാര്‍ഖണ്ഡിലേയും അണക്കെട്ട് നിര്‍മ്മാണവും ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്നുവന്നു. പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കനാലുകളും നിര്‍മ്മിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. അതത് സംസ്ഥാനങ്ങളും ജലവിഭവ മന്ത്രാലയവും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ ജനസാന്ദ്രത കൂടിയ-നഗരപ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്ന എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ശരിയായ പദ്ധതി ഏകോപനത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: PMMODI
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies