കോഴിക്കോട്: സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്‌സുകൾ റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ കോഴ്‌സിന്റെ അംഗീകാരം പിൻവലിച്ചതിന് പിന്നാലെയാണ് കോഴ്സ് നിർത്തലാക്കിയത്. ബിടെക് നാല് വർഷ റഗുലർ കോഴ്‌സിന്റെയും സായാഹ്ന കോഴ്‌സിന്റെയും കരിക്കുലം വ്യത്യസ്തമായതിനാലാണ് തീരുമാനം.
തിരുവനന്തപുരം സിഇടിയിലും കോഴിക്കോട് എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് കോഴ്‌സ് നടത്തിയിരുന്നത്. ജോലി ചെയ്യുകയായിരുന്ന നിരവധി ആളുകൾ ഈ കോഴ്‌സിനെയാണ് ആശ്രയിച്ചിരുന്നത്. കൂടാതെ കോഴ്സ് റദ്ദാക്കിയതിന് പിന്നാലെ അപേക്ഷ നൽകി കാത്തിരുന്ന 208 വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.നിലവിൽ പഠനം നടത്തുന്നവർക്ക് ഇത് തുടരുന്നതിൽ തടസ്സമില്ല.
2023-24 അദ്ധ്യായന വർഷത്തിൽ സായാഹ്ന ബിടെക് കോഴ്‌സ് ഉണ്ടാകില്ല. ഇനി കോഴ്‌സ് പുനരാരംഭിക്കണമെങ്കിൽ കോളേജുകൾ പുതിയതായി പഠന മാതൃകകൾ തയ്യാറാക്കി എഐസിടിഇയുടെ അംഗീകാരം നേടേണ്ടതുണ്ട്.