ന്യൂഡൽഹി: 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇന്ന് നടക്കുന്ന റോസ്ഗർ മോളയിൽ പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. തുടർന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളെ അഭിസംബോധനയും ചെയ്യും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങ് നടക്കുന്നത്.
രാജ്യത്തുടനീളം 37 സ്ഥലങ്ങളിലാണ് ഇന്ന് റോസ്ഗര്‍ മേള നടക്കുന്നത്. വിവധ സംസ്ഥാന,കേന്ദ്ര സർക്കാർ വകുപ്പുകളിലെ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. റെയില്‍വേ, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലേക്കാണ് പ്രധാനമായും നിയമനം.
രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. കൂടുതൽ തൊഴിലസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോസ്ഗർ മേള കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22-നാണ് പ്രധാനമന്ത്രി മോദി റോസ്ഗർ മേളയക്ക് തുടക്കം കുറിച്ചത്. പുതുതായി നിയമിതരായവർക്ക് വിവിധ സർക്കാർ വകുപ്പുകളിലെ എല്ലാ പുതിയ നിയമനങ്ങൾക്കും വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ കർമ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.















