നടൻ അർജ്ജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വളരെ ലളിതമായ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇരുവരുടെയും വിവാഹം 2024 ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. താര പുത്രിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് ഇതിനോടകം ഇരുവർക്കും ആശംസകൾ നേർന്നത്. അച്ഛൻമാരുടെ പാത പിൻതുടർന്ന് മക്കളും അഭിനയ രംഗത്തേയ്‌ക്ക് എത്തിയിരുന്നു. എന്നാൽ ഇരുവരും സിനിമയിൽ ശ്രദ്ധനേടാൻ ഇരുവർക്കും സാധിച്ചില്ല.
2013 ലാണ് ഐശ്വര്യ അർജുൻ അഭിനയരംഗത്തേയ്‌ക്ക് കടന്ന് വന്നത്. വിശാൽ നായകനായ പക്കത്ത് യാനൈയായിരുന്നു നടിയുടെ ആദ്യ ചിത്രം. 2018 ൽ അർജുൻ നായകനായ ബരഹ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. കന്നട, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 2017 ലാണ് ഉമാപതി രാമയ്യ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. അധഗപ്പട്ടത് മഹാജനങ്ങളെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.















